ഐ.ഐ.സി. സാഹിത്യ അവാര്‍ഡ്‌ രാമനുണ്ണിക്ക്‌ സമ്മാനിച്ചു

ഐ.ഐ.സി. സാഹിത്യ അവാര്‍ഡ്‌ രാമനുണ്ണിക്ക്‌ സമ്മാനിച്ചു

അബുദാബി: ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററിന്റെ പ്രഥമ സാഹിത്യ പുരസ്ക്കാരം എം.എ. യൂസഫലി കെ.പി രാമനുണ്ണിക്ക്‌ സമ്മാനിച്ചു. യു.എ.ഇയുടെ അമ്പത്തിരണ്ടാം ദേശീയ ദിനത്തോടനുബന്ധിച്ചായിരുന്നു അവാർഡ് വിതരണം. ഫലകവും പ്രശസ്തി പ്രതവും 50001 രൂപയും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌. മുനര്‍വ്വലി തങ്ങളായിരുന്നു പുരസ്‌ക്കാര നിര്‍ണ്ണയത്തിന്റെ ജൂറി.

ഐ.ഐ.സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം.എ യൂസഫലി യു.എ.ഇ ഭരണാധികാരികളുടെ നന്മയെയും വിശാലവീക്ഷണത്തെയും പ്രശംസിച്ചു. മാനവികതയ്ക്കും മതമൈത്രിക്കും വേണ്ടി നിരന്തരം തൂലിക ചലിപ്പിക്കുന്ന എഴുത്തുകാരനാണ്‌ രാമനുണ്ണിയെന്ന് എം.എ യൂസഫലി പറഞ്ഞു.

പുരസ്‌ക്കാര സമര്‍പ്പണത്തിന്‌ ശേഷം എം.എ. യൂസഫലി തനിക്ക്‌ മക്കയില്‍ നിന്നും മദീനയില്‍ നിന്നും ലഭിച്ച അമുല്യ സമ്മാനങ്ങളും ഒരു ലക്ഷത്തിയൊന്ന്‌ രൂപയും രാമനുണ്ണിക്ക്‌ സമ്മാനിച്ചു. ചടങ്ങില്‍ കാപ്റ്റന്‍ ഫഡല്‍ സാലഹ്‌, അബുദുല്ല ഫാറൂഖി, ഷുക്കൂര്‍ അലി കല്ലിങ്ങല്‍, സയ്യിദ്‌ അബ്ദുറഹിമാന്‍ തങ്ങള്‍, ഹിദായത്തുള്ള എന്നിവരും പങ്കെടു ത്തു. ഐ.ഐ.സി. ടാലന്റ്‌ ക്ലബ്ബ്‌ അവതരിപ്പിച്ച കലാപരിപാടി കളും ഗസല്‍ സന്ധ്യയും പരിപാടിയോടൊപ്പം അരങ്ങേറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.