ദുബായ്: യുവതിയുടെ പരാതിയിൽ അറസ്റ്റിലായ മലയാളി യുവാവിനെ യുഎഇ ഇന്ത്യക്ക് കെെമാറി. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ മിഥുൻ വി വി ചന്ദ്രനെയാണ് യുഎഇ ഇന്ത്യയ്ക്ക് കൈമാറിയത്. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് മിഥുനെതിരെ ബലാത്സംഗത്തിന് പരാതി നൽകിയത്. ബംഗളുരുവിൽ ആണ് മിഥുനെതിരെ യുവതി പരാതി നൽകിയത്.
സിബിഐ നിർദേശ പ്രകാരം ദുബായിൽ നിന്ന് ഇന്റർപോൾ അറസ്റ്റ് ചെയ്ത യുവാവിനെ ബംഗളൂരു മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. ബംഗളൂരുവിലെ മഹാദേവപുര പൊലീസിൽ പിണറായി സ്വദേശിനി നൽകിയ പീഡന കേസിലാണിത്. ബംഗളൂരു പൊലീസ് ആവശ്യപ്പെട്ട പ്രകാരം സിബിഐ ഇന്റർപോൾ മുഖേന റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചതിനെ തുടർന്ന് റാസൽഖൈമയിൽ ജോലി ചെയ്തിരുന്ന മിഥുനെ രണ്ട് മാസം മുൻപ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേ സമയം, ബെംഗളൂരുവിൽ സെയിൽസ് എക്സിക്യൂട്ടീവായിരുന്ന മിഥുനും സ്വകാര്യ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജരായിരുന്ന യുവതിയും ഒരുമിച്ചു താമസിച്ചിരുന്നതായി യുവാവിന്റെ അഭിഭാഷക കോടതിയെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.