മാസ്കാ സൂപ്പർ ലീഗ് ഫുട്ബോൾ : പോസ്റ്റർ പ്രകാശനം ചെയ്തു

മാസ്കാ സൂപ്പർ ലീഗ് ഫുട്ബോൾ : പോസ്റ്റർ പ്രകാശനം ചെയ്തു

ദുബായ് : കലാ-കായിക സാംസ്‌കാരിക കൂട്ടായ്മയായ മാസ്കാ മലയാളി ആർട്സ് & സ്പോർട്സ് കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നാലാമത് മാസ്കാ സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു .ഈ മാസം 31-ന് അൽ ഖിസൈസിലെ സ്‌റ്റാർ ഇന്റർനാഷണൽ സ്കൂൾ സ്റ്റേഡിയത്തിലാണ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടക്കുക .ഇതുമായി ബന്ധപ്പെട്ടുള്ള ബ്രോഷർ പ്രകാശനം കഴിഞ്ഞ ദിവസം ദുബായിൽ നടന്നു.മാസ്കാ ചെയർമാൻ ബിബി ജോൺ ബ്രോഷറിന്റെ - പ്രകാശനം നിർവഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ മിസ്ബാ , സാദിക്ക് ഗഫൂർ, ലത്തീഫ് , ലിയോ എന്നിവർ സംബന്ധിച്ചു.

യുഎഇ -യിലെ മലയാളി ഫുട്ബോൾ ടീമുകളുടെ കൂട്ടായ്മയായ കെഫയാണ് കളികൾ നിയന്ത്രിക്കുക.ഫുട്ബോൾ ടൂർണമെന്റിലെ തുടർന്ന് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും ഉണ്ടാകും .ശിങ്കാരിമേളം, കളരിപ്പയറ്റ്, കേരളത്തിന്റെ തനത് നാടൻ കലാരൂപങ്ങളുടെ അവതരണങ്ങൾ , ഗാനമേള എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.