വ്യത്യസ്ത ഔട്ട്ഫിറ്റുകള്‍ക്കൊപ്പം ക്രിസ്തുമസ് കളറാക്കാം

വ്യത്യസ്ത ഔട്ട്ഫിറ്റുകള്‍ക്കൊപ്പം ക്രിസ്തുമസ് കളറാക്കാം

വ്യത്യസ്ത ഔട്ട്ഫിറ്റില്‍ തിളങ്ങാന്‍ സമയമായി. ചുവപ്പും വെള്ളയും നിറഞ്ഞ ക്ലാസിക് കോമ്പിനേഷനുകള്‍ വാര്‍ഡ്രോബില്‍ നിന്ന് തിരിച്ചെടുക്കാം. കൂടെ കുറച്ച് വെറൈറ്റി ഔട്ട്ഫിറ്റുകളുമായാല്‍ ക്രിസ്തുമസ് കളറാകും.

റെഡില്‍ കുളിച്ച്


ക്രിസ്തുമസിന്റെ നിറമാണ് ചുവപ്പ്. ഒപ്പം വൈറ്റും കൂടിയായാല്‍ പെര്‍ഫെക്ട്. വൈറ്റ് ടോപ്പിനൊപ്പം റെഡ് പലാസോയും പെന്‍സില്‍ സ്‌കര്‍ട്ടും പൊളിക്കും. കാഷ്വല്‍വെയര്‍ പോലും ചുവപ്പാക്കിയാല്‍ നിങ്ങളാകും ക്രിസ്തുമസ് സുന്ദരി. റെഡ് ടോപ്പിനൊപ്പം ബ്ലാക്ക് സ്‌കര്‍ട്ടും ബ്ലാക്ക് ഷൂസും അണിയാന്‍ മറക്കണ്ട. കൂടെ ഗോള്‍ഡന്‍ ജൂവലറി നിര്‍ബന്ധമാണേ.

കോക്ടെയില്‍ വെല്‍വെറ്റ് ഗൗണ്‍

സിംപിള്‍ ആന്‍ഡ് എലഗന്റ് ആണ് ഈ വെറൈറ്റിയുടെ പ്രത്യേകത. അതായത് ക്രിസ്തുമസ് പാര്‍ട്ടികളില്‍ തിളങ്ങി നില്‍ക്കാന്‍ ഏറ്റവും ഈസിയായ പെര്‍ഫെക്ട് ലുക്ക് തരുന്ന വസ്ത്രം. മിനിമല്‍ മേക്കപ്പും കൂടിയായാല്‍ സൂപ്പര്‍ ക്രിസ്തുമസ് ലുക്ക് കിട്ടും.

തിളക്കം കൂട്ടും വെല്‍വെറ്റ്


എന്നും ഫാഷന്‍ രംഗത്തെ ലക്ഷ്വറി ഫാബ്രിക്കാണ് വെല്‍വെറ്റ്. റിച്ച് ആന്‍ഡ് ക്ലാസി. അതാണ് വെല്‍വെറ്റിനെ എന്നും വ്യത്യസ്തമാക്കുന്നത്. ഡീപ് റെഡ്, വൈന്‍ റെഡ്, ഡീപ് ഗ്രീന്‍, ബര്‍ഗണ്ടി തുടങ്ങിയ നിറങ്ങളില്‍ ഗൗണ്‍ അണിയാം. കൂടാതെ വൈറ്റ് ലിനന്‍ സാരിക്കൊപ്പം വെല്‍വെറ്റ് ബ്ലൗസും ഒന്ന് പരീക്ഷിച്ച് നോക്കൂ. സെമി വെല്‍വെറ്റ് ഫ്രോക്ക്, ലോങ് സ്‌കര്‍ട്ട്, പെന്‍സില്‍ സ്‌കര്‍ട്ട്, വെല്‍വെറ്റ് ക്രോപ് ടോപ്പ് തുടങ്ങിയവയെല്ലാം ഈ സീസണിന്റെ ഔട്ട്ഫിറ്റുകളാണ്. മെറ്റാലിക് അക്സസറീസും കൂടെ വേണം

ടാര്‍ട്ടന്‍ ചെക്ക്സില്‍ തിളങ്ങാം

കുട്ടിപ്പട്ടാളത്തെ ട്രന്‍ഡിയാക്കാന്‍ ക്രിസ്തുമസ് ഔട്ട്ഫിറ്റുകളില്‍ ടാര്‍ട്ടന്‍ ചെക്കുകള്‍ കഴിഞ്ഞ് വേറൊന്നില്ല. അതിന്റെ ലൂക്ക് ഒന്ന് വേറെ തന്നെയാണ്. ലിനന്‍, വെല്‍വെറ്റ്, ലേസ്, ഫര്‍ മെറ്റീരിയലുകള്‍ ഇത്തവണയും കുഞ്ഞുടുപ്പുകളില്‍ ഹിറ്റ് ചാര്‍ട്ടിലുണ്ട്. അസിമെട്രിക്കല്‍ ഓവര്‍ലാപ്ഡ് സ്‌കര്‍ട്ടും പ്ലീറ്റഡ് സ്‌കര്‍ട്ടും അണിയിച്ച് കുഞ്ഞുങ്ങളെ തയ്യാറാക്കാം. കുഞ്ഞുടുപ്പുകളോടൊപ്പം സാന്റാ ബ്രൂച്ച്, ഹെഡ് ബാന്റ്, പൗച്ച് എന്നിവയും ലേസ് ഷൂസുകളും വിപണിയില്‍ താരമാണ്.

തിളങ്ങാന്‍ ഇനിയുമുണ്ട് ഐറ്റം