കെ.സി.ബി.സി. യുവജന വര്‍ഷം 2024 ലോഗോ പ്രകാശനം ചെയ്തു

കെ.സി.ബി.സി. യുവജന വര്‍ഷം 2024 ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരള സഭാനവീകരണത്തോട് അനുബന്ധിച്ച് 2024 യുവജനവര്‍ഷമായി ആചരിക്കുവാന്‍ കെ.സി.ബി.സി. തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ യുവജനവര്‍ഷത്തിന്റെ ലോഗോ യുവജന കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ക്രിസ്തുദാസ് പുറത്തിറക്കി.

കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, തിരുവനന്തപുരം മേജര്‍ അതിരൂപത അസി. ഡയറക്ടര്‍ ഫാ. അലോഷ്യസ് തക്കേടത്ത്, തിരുവനന്തപുരം അതിരൂപത അസി. ഡയറക്ടര്‍ ഫാ. ഡാര്‍വിന്‍ ഫെര്‍ണാണ്ടസ്, തിരുവനന്തപുരം അതിരൂപത കെ.സി.വൈ.എം. പ്രസിഡന്റ് സനു സാജന്‍, ജനറല്‍ സെക്രട്ടറി പ്രീതി ഫ്രാങ്ക്‌ലിന്‍, സെനറ്റംഗം എബിന്‍സ്റ്റണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.



കണ്ണില്‍ കനവും, കരളില്‍ കനലും, കാലില്‍ ചിറകുകളുമുള്ള ക്രൈസ്തവ യുവത്വം എന്ന ആപ്തവാക്യത്തെ അടിസ്ഥാനമാക്കി ലോഗോ തയ്യാറാക്കിയത് ലോകയുവജന സംഗമത്തിന് ലോഗോ തയ്യാറാക്കിയ ടീമിലെ അംഗമായ പ്രവീണ്‍ ഐസക്കാണ്.

പിതാവായ ദൈവത്തിന്റെ കരുണയുള്ള കണ്ണുകളും പുത്രനായ ദൈവത്തിന്റെ തീഷ്ണഹൃദയവും പരിശുദ്ധാത്മാവായ ദൈവത്തിന്റെ അഗ്‌നിചിറകുള്ള കാലുകളും ക്രൈസ്തവ യുവതയുടെ ലക്ഷണമായി മാറണമെന്ന ആഹ്വാനം പ്രതിഫലിക്കുന്നതാണ് യുവജനവര്‍ഷ ലോഗോ.

യുവജനവര്‍ഷത്തിന്റെ ആരംഭം കുറിക്കുന്ന ജനുവരി ഏഴാം തിയതി ഞായറാഴ്ച ദിവ്യബലിക്ക് ശേഷം ഇടവകകളില്‍ പതാക ഉയര്‍ത്തും. കേരളത്തിലെ വിശുദ്ധരുടെയും, ധന്യരുടെയും, ദൈവദാസ-ദാസിമാരുടെയും പുണ്യസ്ഥലങ്ങളിലൂടെയുള്ള വിശുദ്ധയാത്ര, യൂ-ക്യാറ്റ്, ഡൂ-ക്യാറ്റ് യുവപരിശീലകര്‍ക്കുള്ള പരിശീലനം, യൂത്ത് കണ്‍വന്‍ഷനുകള്‍, പ്രവാസികളായ യുവജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ കണ്‍വന്‍ഷനുകള്‍, അമച്ച്വര്‍ നാടക മത്സരം തുടങ്ങി യുവജനങ്ങളുടെ രൂപീകരണത്തിനും പരിശീലനത്തിനും ഉതകുന്ന വിവിധ പരിപാടികളാണ് യുവജനവര്‍ഷത്തില്‍ കെ.സി.ബി.സി യൂത്ത് കമ്മിഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.