ദുബായ്: ഐപിഎല്ലിലെവെള്ളിയാഴ്ച നടന്ന ആവേശകരമായ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വീണ്ടും തോല്‍വി. അവസാനം വരെ പോരാട്ടം നീണ്ടപ്പോള്‍ ഏഴ് റണ്‍സിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയിച്ചത്. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് രവീന്ദ്ര ജഡേജയും മഹേന്ദ്ര സിംഗ് ധോണിയും ചേര്‍ന്നാണ് ടീമിനെ വിജയത്തിനടുത്തെത്തിച്ചത്. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണന്‍ ഒരു റണ്‍സിന് പുറത്തായി. ഭുവനേശ്വര്‍ കുമാര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. പ്രതീക്ഷയുണ്ടായിരുന്ന അമ്പാട്ടി റായിഡു കൂടി പുറത്തായതോടെ സിഎസ്‌കെ തോല്‍വി മുന്നില്‍ കണ്ടിരുന്നു.
ഫാഫ് ഡുപ്ലെസി 22 റണ്‍സെടുത്ത് പൊരുതാന്‍ നോക്കിയെങ്കിലും അപ്രതീക്ഷിതമായി റണ്ണൗട്ടായി. കേദാര്‍ ജാദവ് പുറത്തായ ശേഷം ഒത്തുചേര്‍ന്ന ധോണി-രവീന്ദ്ര ജഡേജ സഖ്യം പതിയെ മത്സരം മുന്നോട്ട് കൊണ്ടുപോയി. അവസാന ഓവറുകളില്‍ ഇവര്‍ തകര്‍ത്തടിച്ചു. ജഡേജ 35 പന്തില്‍ 50 റണ്‍സടിച്ചു. അഞ്ച് ഫോറും രണ്ട് സിക്‌സറുമടിച്ചു. ധോണി 36 പന്തില്‍ 47 റണ്‍സെടുത്തു. നാല് ഫോറും ഒരു സിക്‌സറും അടിച്ചു. അവസാന ഓവറില്‍ 28 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതോടെ പകരം സ്പിന്നറായ സമദാണ് എറിയാനെത്തിയത്. ആദ്യ പന്തില്‍ തന്നെ വൈഡും ബൗണ്ടറിയും വഴങ്ങി. എന്നാല്‍ പിന്നീട് ധോണിക്ക് വലിയ തോതില്‍ അടിക്കാനായില്ല. അദ്ദേഹം കളിച്ചിട്ട് ഒരുപാട് നാളായെന്ന് പ്രകടനത്തില്‍ തെളിയുന്നുണ്ടായിരുന്നു. അങ്ങനെയല്ലെങ്കില്‍ കളി ജയിപ്പിക്കാന്‍ ധോണിക്ക് സാധിക്കുമായിരുന്നു.
സാം കറന്‍ അഞ്ച് പന്തില്‍ 15 റണ്‍സെടുത്തു.നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ ജോണി ബെയര്‍സ്‌റ്റോയെ നഷ്ടപ്പെട്ടതോടെ വമ്പന്‍ സ്‌കോര്‍ ഉണ്ടാവില്ലെന്ന് ഉറപ്പിക്കുകയായിരുന്നു. ദീപക് ചാഹര്‍ മനോഹരമായ പന്തില്‍ ബെയര്‍സ്‌റ്റോയെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഡേവിഡ് വാര്‍ണറും മനീഷ് പാണ്ഡെയും ചേര്‍ന്നാണ് സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയത്. ഇരുവര്‍ക്കും മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാനായില്ല. വാര്‍ണര്‍ 29 പന്തില്‍ 28 റണ്‍സെടുത്ത് പുറത്തായി. മനീഷ് പാണ്ഡെ 21 പന്തില്‍ 29 റണ്‍സടിച്ചു.ഇവര്‍ പോയ ശേഷം കെയ്ന്‍ വില്യംസണ്‍ അനാവശ്യ റണ്ണിനോടി പുറത്തായി. ഒമ്പത് റണ്‍സായിരുന്നു സമ്പാദ്യം.
എന്നാല്‍ ഇവിടെ നിന്ന് പ്രിയം ഗാര്‍ഗും അഭിഷേക് ശര്‍മയും കളി മാറ്റി മറിക്കുന്നതാണ് കണ്ടത്. ഇതിനൊപ്പം സിഎസ്‌കെ താരങ്ങളുടെ മോശം ഫീല്‍ഡിംഗും കൂടി ആയതോടെ സ്‌കോറിംഗ് എളുപ്പമായി. തുടരെ രണ്ട് പന്തുകളില്‍ രണ്ട് ക്യാച്ചുകളാണ് ജഡേജയും ശാര്‍ദുല്‍ താക്കൂറും നഷ്ടപ്പെടുത്തിയത്.ഗാര്‍ഗ് 26 പന്തില്‍ 51 റണ്‍സടിച്ച് പുറത്താവാതെ നിന്നു. ആറ് ബൗണ്ടറിയും ഒരു സിക്‌സറും താരം പറത്തിര. അഭിഷേക് ശര്‍മ 24 പന്തില്‍ 31 റണ്‍സ് നേടി. 77 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവരുടെ ബാറ്റിംഗില്‍ പിറന്നത്. സിഎസ്‌കെ നിരയില്‍ രണ്ട് വിക്കറ്റെടുത്ത ചാഹര്‍ തിളങ്ങി. ഷാര്‍ദുല്‍ താക്കൂറും ചൗളയും ഓരോ വിക്കറ്റെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.