സ്വര്‍ണ വില താഴേക്ക്: മാസത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇടിവ്

 സ്വര്‍ണ വില താഴേക്ക്: മാസത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില കൂടിയും കുറഞ്ഞും മുന്നേറുകയാണ്. ഡിസംബറിലെ സര്‍വകാല റെക്കോര്‍ഡ് നിരക്കിലേക്ക് എത്തിയില്ലെങ്കിലും അതില്‍ നിന്നും വലിയ വ്യത്യാസമില്ലാതെയാണ് സ്വര്‍ണ വില തുടരുന്നത്. അതേസമയം കഴിഞ്ഞ ദിവസത്തേതിന് സമാനമായി വിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി എന്നത് സ്വര്‍ണ പ്രേമികള്‍ക്ക് വലിയ ആശ്വാസമാകും.

ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ജനുവരി നാലിന് ശേഷം ഒരു പവന് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ പ്രതിദിന ഇടിവാണ് ഇന്നത്തേത്. ജനുവരി നാലിന് പവന് 320 രൂപ കുറഞ്ഞിരുന്നു. ഇതിന് ശേഷം ജനുവരി 13 ന് 240 കുറഞ്ഞതാണ് സമീപകാലത്തെ ഏറ്റവും വലിയ ഇടിവ്.
ഇന്ന് 280 രൂപ കുറഞ്ഞതോടെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 46160 രൂപയായി. 46440 എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 5770 രൂപയായി. കഴിഞ്ഞ ദിവസത്തെ വില ഗ്രാമിന് 5805. 22 കാരറ്റിന് സമാനമായ നിരക്കില്‍ 24 കാരറ്റിലും 18 കാരറ്റിലും വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്നത്തെ നിരക്കായ 46160 രൂപ എന്നുള്ളത് ജനുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. നേരത്തെ ജനുവരി 9, 10,12 തിയതികളിലും ഇതേ നിരക്കിലേക്ക് സ്വര്‍ണ വില എത്തിയിരുന്നു. പവന് 46840 എന്ന നിരക്കിലായിരുന്നു ജനുവരിയില്‍ സ്വര്‍ണ വിപണി ആരംഭിച്ചത്. രണ്ടാം തിയതി വിലയില്‍ 160 രൂപയുടെ വര്‍ധനവ് ഉണ്ടായതോടെ പവന്റെ വില 47000 രൂപയായി. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കും ഇത് തന്നെ ആയിരുന്നു. എന്നാല്‍ പിന്നീട് ഇതുവരെ വില 47000 ത്തിലേക്ക് എത്തിയിട്ടില്ല. ഈ മാസത്തെ ഉയര്‍ന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 840 രൂപയുടെ കുറവാണ് ഇന്നത്തെ നിരക്കിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.