ദുബായിലെ വീസ സേവനങ്ങൾ പരിചയപ്പെടുത്തുന്ന പവലിയന് മികച്ച സ്വീകാര്യത

ദുബായിലെ വീസ സേവനങ്ങൾ പരിചയപ്പെടുത്തുന്ന പവലിയന് മികച്ച സ്വീകാര്യത

ദുബായ്: ദുബായിലെ ഏറ്റവും പുതിയ വീസ സേവനങ്ങളെയും, എയർപോർട്ട് നടപടിക്രമങ്ങളെയും പരിചയപ്പെടുത്തുന്ന ഗ്ലോബൽ വില്ലേജിലെ അവബോധ പവലിയന് മികച്ച സ്വീകാര്യത. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഇവിടെ സംഘടിപ്പിച്ചു വരുന്ന 'നിങ്ങൾക്കായി, ഞങ്ങൾ ഇവിടെയുണ്ട്' (For you, we are here) എന്ന ബോധവൽക്കരണ ക്യാംപെയിൻ പവലിയൻ- ഇതിനകം നിരവധി പേരാണ് സന്ദർശിച്ചത്.

ജിഡിആർഎഫ്എ-ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി, അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ,ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് ഫൈനാൻസ് അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ അവാദ് മുഹമ്മദ് ഗാനിം സയീദ് അൽവൈൻ,മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷാങ്കിതി,ബ്രിഗേഡിയർ ഖലഫ് അൽ ഗൈത്ത്,ബ്രിഗേഡിയർ ഡോ. ഒമർ അലി അൽ ഷംസി,മറ്റു ഉന്നത ഉദ്യോഗസ്ഥർ അടക്കം നിരവധി പേർ ഇവിടം സന്ദർശിച്ചു.

ആഗോള ഗ്രാമത്തിലെത്തുന്ന കാഴ്ചക്കാർക്ക് ദുബായിലെ ഏറ്റവും പുതിയ വീസ സേവനങ്ങളെക്കുറിച്ച് മനസിലാക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ അധികാരികളിൽ നിന്ന് സ്വീകരിക്കാനും കഴിയുന്ന തരത്തിലാണ് ഇവിടെ ക്യാംപെയ്ൻ പവലിയനുള്ളത്. ഗ്ലോബൽ വില്ലേജിലെ പ്രധാന വേദിക്ക് അരകിലാണ് പ്രദർശനം. ദുബായിലെ വീസ സേവനങ്ങളുടെ വിപുലമായ അവലോകനം ഇവിടെ ലഭ്യമാണ്. വീസ അപേക്ഷാ പ്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ , വിവിധ വീസ തരങ്ങൾ, എയർപോർട്ടിലെ ഏറ്റവും പുതിയ സ്മാർട്ട്‌ സേവനങ്ങളെ കുറിച്ചുള്ള അറിവുകൾ ,കുട്ടികളുമായി ബന്ധപ്പെട്ട സർവീസുകൾ അടക്കമുള്ള നിരവധി വിവരങ്ങൾ ലഭ്യമാണ്.

ജിഡിആർഎഫ്എ നൽകുന്ന വൈവിധ്യമായ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും ആശയവിനിമയ ഉപകരണങ്ങൾ മെച്ചപ്പെടുത്തുകയും ഉപഭോക്താക്കളുമായി നിരന്തരമായ ഇടപഴയകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഇവിടെ ഇത്തരത്തിലുള്ള ഈ ക്യാംപെയ്ൻ സംഘടിപ്പിച്ചിടുള്ളത്

ഉപഭോക്തൃ സംതൃപ്തിയും ജീവിത നിലവാരം മെച്ചപ്പെടുത്തലും മുൻഗണന നൽകുന്നതിനുള്ള- ജിഡിആർഎഫ്എയുടെ ലക്ഷ്യങ്ങളുടെ ഭാഗമാണ് പ്രചരണ ക്യാമ്പ് നടത്തിയതെന്ന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.സുസ്ഥിരമായ പൊതുജന ഇടപഴകൽ വർദ്ധിപ്പിക്കുകയും ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന് നൂതന രീതികളിലൂടെ സർക്കാർ സേവനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് പ്രധാനമാണെന്ന് ഇത് സംബന്ധിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായിലെ വിവിധ സ്ഥലങ്ങളിൽ മുൻപ് സമാന രീതിയിൽ സർവീസുകൾ പരിചയപ്പെടുത്തുന്ന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ജനുവരി 8 മുതൽ ആരംഭിച്ച പ്രദർശനം 2023 ഫെബ്രുവരി 8 വരെ നീണ്ടു നിൽക്കുമെന്ന് ജിഡിആർഎഫ്എ അറിയിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.