വില കുതിക്കുന്നു; വെളുത്തുള്ളി കുടുംബം വെളുപ്പിക്കുമോ?

വില കുതിക്കുന്നു; വെളുത്തുള്ളി കുടുംബം വെളുപ്പിക്കുമോ?

വെളുത്തുള്ളി വില കുതിച്ച് കയറുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വെളുത്തുള്ളി ഉല്‍പാദനം നടക്കുന്ന മഹാരാഷ്ട്രയില്‍ കിലോയ്ക്ക് 600 രൂപയാണ് വില. മുംബൈയില്‍ 430 മുതല്‍ 600 വരെയാണ് ചില്ലറ വില്‍പനക്കാര്‍ ഈടാക്കുന്നത്. ചെന്നൈയില്‍ 500 രുപ കടന്നു. മുന്‍പ് 40 മുതല്‍ 100 രൂപ വരെ വിലയുണ്ടായിരുന്ന സ്ഥാനത്താണ് ഈ കുതിച്ച് ചാട്ടം.

കേരളത്തിലും ചില്ലറ വില്‍പന വില 500 ന് അടുത്തെത്തി. തമിഴ്‌നാട് മധ്യപ്രദേശ്, ഗുജറാത്ത്, രാജ്സ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തില്‍ വെളുത്തുള്ളി എത്തുന്നത്. എന്നാല്‍ കാലാവസ്ഥ വ്യതിയാനം മൂലം വിളവ് കുറഞ്ഞത് വിലക്കയറ്റത്തിന് കാരണമായി.

കോര്‍പ്പറേറ്റ് കമ്പനികളാണ് മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് വെളുത്തുള്ളി എത്തിക്കുന്നത്. മുന്‍പ് ലോഡ് വന്ന് വിറ്റ ശേഷമാണ് വ്യാപാരികള്‍ പണം നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ പണം നല്‍കിയ ശേഷമേ കമ്പനികള്‍ ലോഡ് നല്‍കുന്നുള്ളൂ. ഇത് കാരണം മൊത്ത വ്യാപാരികള്‍ ലോഡ് എടുക്കുന്നത് കുറഞ്ഞു. കൂടുതല്‍ വാങ്ങി വെയ്ക്കുന്നത് കേടാവാന്‍ സാധ്യത ഉള്ളതുകൊണ്ട് ലോഡ് ഇറക്കുന്നത് കുറയ്ക്കാന്‍ കാരണമായി. ഇത് വെളുത്തുള്ളി കിട്ടാന്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാക്കി. അത് വില കൂടാനും കാരണമായി.

കഴിഞ്ഞ ദിവസം മുതല്‍ കൂടുതല്‍ ലോഡുകള്‍ വ്യാപാരികള്‍ എടുത്തതോടെ വിപണിയില്‍ കിലോയ്ക്ക് 50 രൂപ വരെ കുറഞ്ഞതായി റിപ്പോര്‍ട്ടുണ്ട് ഉണ്ടായിരുന്നു. ബോബ് 1 എ, 2 എ, 3 എ, 4 എ എന്നിങ്ങനെയാണ് വെളുത്തുള്ളിയെ വലിപ്പവും ഗുണവും അനുസരിച്ച് തരം തിരിച്ചിരിക്കുന്നത്.

ഇതില്‍ മൂന്‍പ് 100 രൂപ ഉണ്ടായിരുന്ന ഇനത്തിന്റെ ചില്ലറ വ്യാപാരം 500 രുപയ്ക്കാണ് നടക്കുന്നത്. 4 എ - 450. 3 എ 420, 2 എ 400, 1 എ 380 എന്നിങ്ങനെയാണ് ചില്ലറ മാര്‍ക്കറ്റിലെ വില. വെളുത്തുള്ളിക്ക് വില കൂടിയതോടെ പല വിഭവങ്ങളില്‍ നിന്നും വെളുത്തുള്ളി പുറത്തായ മട്ടാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.