തിരുവനന്തപുരം: ലോകത്തെ 195 രാജ്യങ്ങളില്‍ 159 രാജ്യങ്ങളിലും മലയാളി പ്രവാസികളെന്ന് റിപ്പോര്‍ട്ട്. ഉന്നതപഠനത്തിനും തൊഴിലിനുമായി കേരളത്തില്‍ നിന്നും കുടിയേറിയവരാണ് ഇവരെന്ന് നോര്‍ക്ക റൂട്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമേ 20 സ്വതന്ത്ര പ്രദേശങ്ങളിലും (ഇന്‍ഡിപെന്‍ഡന്റ് ടെറിട്ടറി) മലയാളി പ്രവാസികളുണ്ടെന്ന് നോര്‍ക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മലയാളികള്‍ ഇല്ലെന്ന് കരുതപ്പെട്ടിരുന്ന ഉത്തരകൊറിയയില്‍ നോര്‍ക്ക റൂട്‌സ് ഐഡി കാര്‍ഡ് കൊടുത്തിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഈ രാജ്യങ്ങളിലായി നോര്‍ക്ക ഐഡി കാര്‍ഡ് റജിസ്റ്റര്‍ ചെയ്ത മലയാളികളുടെ എണ്ണം ഏഴ് ലക്ഷം മാത്രമാണെങ്കിലും യഥാര്‍ഥ മലയാളി പ്രവാസികളുടെ എണ്ണം ഇതിലും ഏറെയാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 2018 ലെ കേരള മൈഗ്രേഷന്‍ സര്‍വേ പ്രകാരം 21.23 ലക്ഷം മലയാളികളാണ് മറ്റ് രാജ്യങ്ങളില്‍ സ്ഥിരതാമസം ആക്കിയിരിക്കുന്നത്.
മലയാളികള്‍ ഇല്ലാത്ത 36 രാജ്യങ്ങള്‍ ചുവടെ:
ഏഷ്യ ഭൂഖണ്ഡം: പാക്കിസ്ഥാന്‍
യൂറോപ്പ്: ബോസ്‌നിയ, സൈപ്രസ്, എസ്റ്റോണിയ, നോര്‍ത്ത് മാസിഡോണിയ
ആഫ്രിക്ക: ഗാംബിയ, കാബോ വര്‍ഡീ, കാമറൂണ്‍, കോമറോസ്, ഇത്യോപ്യ, നൈജര്‍, ടോംഗോ, തുനീസിയ, മൗറിത്താനിയ
വടക്കേ അമേരിക്ക: ബെലീസ്, ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, കോസ്റ്ററിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഗ്രനാഡ, ഗ്വാട്ടിമാല, ക്യൂബ, ഹോണ്ടുറാസ്, നിക്കരാഗ്വ, സെന്റ്കിറ്റ്‌സ് ആന്‍ഡ് നീവിസ്, സെന്റ് ലൂസിയ, സെന്റ് വിന്‍സന്റ്
തെക്കേ അമേരിക്ക: ചിലി, ഗയാന, പെറു, സുരിനാം, വെനസ്വേല
ഓഷ്യാനിയ: മാര്‍ഷല്‍ ഐലന്‍ഡ്, മൈക്രോനീഷ്യ, നൗറു, സമോവ, സോളമന്‍ ഐലന്‍ഡ്
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പുറത്തുപോയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ അവസാനം ലഭ്യമായ 2020 ലെ കണക്ക് പ്രകാരം കേരളം ഏഴാം സ്ഥാനത്താണ്.
2020 ലെ പട്ടിക
ആന്ധ്രപ്രദേശ്: 35,614
പഞ്ചാബ്: 33,412
മഹാരാഷ്ട്ര: 29,079
ഗുജറാത്ത്: 23,156
ഡല്‍ഹി: 18,482
തമിഴ്‌നാട്: 15,564
കേരളം: 15,277
കഴിഞ്ഞ ഓഗസ്റ്റില്‍ ലോക്‌സഭയില്‍ ഇതുസംബന്ധിച്ച് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി നല്‍കിയ കണക്കാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.