തിരൂരങ്ങാടി മണ്ഡലം കെ എം സി സിക്ക് പുതിയ ഭാരവാഹികൾ

തിരൂരങ്ങാടി മണ്ഡലം കെ എം സി സിക്ക് പുതിയ ഭാരവാഹികൾ

ദുബായ് : കെ എം സി സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിക്ക് വി സി സൈതലവി ഉള്ളണം( പ്രസിഡണ്ട് ), ജബ്ബാർ ക്ലാരി ( ജനറൽ സെക്രട്ടറി ),സാദിഖ് തിരൂരങ്ങാടി ( ട്രഷറർ ), എന്നിവരുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു. യാഹു തെന്നല, റഹ്മത്തുള്ള തിരൂരങ്ങാടി, റഷീദ് തെയ്യാല, ഇർഷാദ് കുണ്ടൂർ വാഹിദ് പരപ്പനങ്ങാടി ( വൈസ് പ്രസിഡണ്ട്മാർ), സ്വാലിഹ് പുതുപ്പറമ്പ്, വി കെ ജലീൽ പൂക്കിപ്പറമ്പ്, ഷെരീഫ് സി - പെരുമണ്ണ ക്ലാരി, ഷക്കീർ തെന്നല, മുജീബ് കൊടിഞ്ഞി, ഗഫൂർ കാലൊടി ( സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ

യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി അൻവർ നഹാ ഉദ്ഘാടനം ചെയ്ത യോഗത്തിൽ റിട്ടേണിംഗ് ഓഫീസർ നൗഫൽ വേങ്ങര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മാട്ടുമ്മൽ ഹംസ ഹാജി നിരീക്ഷകനായിരുന്നു. പുതിയ ഭാരവാഹികളെ അനുമോദിച്ച് ദുബായ് കെഎംസിസി സെക്രട്ടറി മുസ്തഫ തിരൂർ, കെ.പി. സലാം, മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് യാഹുമോൻ ഹാജി, ജനറൽ സെക്രട്ടറി നാസർ പി.വി., മറ്റു ഭാരവാഹികളായ കരീം കാലൊടി, ഫൈസൽ തെന്നല, ഒ.ടി. സലാം, മുജീബ് കോട്ടക്കൽ എന്നിവർ സംസാരിച്ചു.

കഴിഞ്ഞ ഭരണ സമിതിയുടെ സമാപന കൗൺസിൽ ടി.പി. സൈതലവി പുതുപ്പറമ്പിന്റെ അധ്യക്ഷതയിൽ ചേർന്ന് പ്രവർത്തന റിപ്പോർട്ടും കണക്കും റഹ്മത്തുള്ള തിരൂരങ്ങാടിയും , റഷീദ് തെയ്യാലയും അവതരിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.