സിഡ്നി: സിഡ്നി മലയാളികളെ ദുഖത്തിലാഴ്ത്തി മറ്റൊരു വേർപാടിന്റെ വാർത്ത. ഹൃദയാഘാതം മൂലം സിഡ്നിയിലെ പെൻറിത്തിൽ താമസിക്കുന്ന നഴ്സായ മലയാളി യുവതി മിഷ ജിതിൻ (40) നിര്യാതയായി. തിരുവല്ല പാലിയക്കര ഓർത്തഡോക്സ് സഭാംഗമാണ് ഭർത്താവ് ജിതിൻ. മക്കൾ: ഇസബെല്ല (12) , ബെഞ്ചമിൻ(7).
തിരുവനന്തപുരം സ്വദേശിയാണ് മിഷ ജിതിൻ. ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് 37 ഷാർപ്പ് അവന്യൂ, ജോർദാൻ സ്പ്രിംഗ്സിലുള്ള ഭവനത്തിൽ പരേതയുടെ ആത്മാവിന് വേണ്ടി പ്രത്യേക പ്രാർത്ഥനയുണ്ടായിരിക്കും. ഡാൻസ് അടക്കമുള്ള കലാ പ്രവർത്തനങ്ങളിൽ മിഷ സജീവമായിരുന്നു. മിഷയുടെ ആകസ്മിക വേർപാടിൽ സിഡ്നിയിലെ മലയാളി സമൂഹവും സുഹൃത്തക്കളും അതീവ ദുഖത്തിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.