ദുബായ്: ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) അവരുടെ ഉപഭോക്തൃ സംതൃപ്തി - ഫലങ്ങളും ശ്രമങ്ങളും - അവലോകനം ചെയ്തു. കഴിഞ്ഞ വർഷത്തെ ദുബൈ ഗവൺമെന്റ് ഹാപ്പിനസ് ഇൻഡക്സിൽ 93.6 ശതമാനം നേടി ഉപഭോക്ത സന്തോഷ നിരക്കിൽ മികച്ച നേട്ടം കൈവരിച്ചിരുന്നു വകുപ്പ്.
വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികൾ പങ്കെടുത്ത യോഗത്തിൽ ഈ നേട്ടത്തിലേക്ക് നയിച്ച വിവിധ സംരംഭങ്ങളും, വരും കാലങ്ങളിൽ കൂടുതൽ മികച്ച സർവീസുകൾ നൽകി കസ്റ്റമേഴ്സിന് കൂടുതൽ സംതൃപ്തി നൽകാനുള്ള പദ്ധതികളും അവതരിപ്പിച്ചു.
വ്യാമ- കര - നാവിക അതിർത്തി ആസ്ഥാനത്ത് നടന്ന ചടങ്ങിന് ഇന്നോവേഷൻ ആൻഡ് ഫ്യൂച്ചർ ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടർ അബ്ദുസമദ് ഹുസൈൻ, കസ്റ്റമർ ഹാപ്പിനെസ്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ സാലിം ബിൻ അലി തുടങ്ങിയവർ നേതൃത്വം നൽകി.
ഉപഭോക്താക്കളുടെ പ്രതീക്ഷകളും ആവശ്യങ്ങളും നിറവേറ്റുന്നതിലും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിലും എല്ലാ മേഖലകളിലെയും ജീവനക്കാരുടെയും ഭരണകൂടത്തിൻ്റെയും സഹകരണം ഈ നേട്ടത്തിന് നിർണായകമായിരുന്നുവെന്ന് യോഗത്തിൽ വിശദീകരിച്ചു.
ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയുടെ നേരിട്ടുള്ള മേൽനോട്ടത്തിനും അസിസ്റ്റൻ്റ് ഡയറക്ടർ ജനറലിൻ്റെയും മറ്റു ഡെപ്യൂട്ടിമാരുടെയും തുടർച്ചയായ പിന്തുണയ്ക്ക് ബ്രിഗേഡിയർ ജനറൽ അബ്ദുൾ സമദ് ഹുസൈൻ നന്ദി അറിയിച്ചു.
ഉപഭോക്താക്കളുടെ അഭിലാഷങ്ങളുമായി ചുവടുവെക്കാനും അവരുടെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റാനുമുള്ള ടീം വർക്കിനെയും അദ്ദേഹം പ്രശംസിച്ചു. ഉപഭോക്താക്കളുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി വകുപ്പ് രൂപീകരിച്ച, ഉപഭോക്തൃ സന്തോഷം വർദ്ധിപ്പിക്കുന്നതിനുള്ള ടീം ആവിഷ്‌കരിച്ച സംരംഭങ്ങളും അദ്ദേഹം യോഗത്തിൽ പ്രത്യേകം പരാമർശിക്കുകയും ചെയ്തു.
ഈ നേട്ടം നിലനിർത്താനും വരും കാലയളവിൽ ഉപഭോക്തൃ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ബ്രിഗേഡിയർ ജനറൽ അബ്ദുൾ സമദ് ഹുസൈൻ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.