മൂന്നാറില്‍ വീണ്ടും കാട്ടാന കൂട്ടം; ആനകള്‍ എത്തിയത് ആര്‍ആര്‍ടി നിരീക്ഷണം ശക്തമാക്കിയെന്ന് പറഞ്ഞതിന് പിന്നാലെ

മൂന്നാറില്‍ വീണ്ടും കാട്ടാന കൂട്ടം; ആനകള്‍ എത്തിയത് ആര്‍ആര്‍ടി നിരീക്ഷണം ശക്തമാക്കിയെന്ന് പറഞ്ഞതിന് പിന്നാലെ

ഇടുക്കി: മൂന്നാറില്‍ ഓട്ടോ ഡ്രൈവര്‍ കൊല്ലപ്പെട്ട സ്ഥലത്ത് വീണ്ടും കാട്ടാനക്കൂട്ടം. കൂട്ടത്തില്‍ മൂന്ന് ആനകളുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതിന് ശേഷം ആര്‍ആര്‍ടി നിരീക്ഷണം ശക്തമാക്കി എന്ന് പറഞ്ഞതിന് പിന്നാലെയാണ് കാട്ടാനകള്‍ എത്തിയത്.

ഇന്നലെ വൈകിട്ടോടെയാണ് കാട്ടാനക്കൂട്ടം കന്നിമല ടോപ്പ് ഡിവിഷന്‍ ഭാഗത്തിറങ്ങിയത്. വനം വകുപ്പ് പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കാത്തതാണ് വന്യമൃഗ ശല്യം പ്രദേശത്ത് വര്‍ധിക്കുന്നതിന് കാരണമെന്നും പ്രദേശവാസികള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ഓട്ടോയില്‍ വരികയായിരുന്ന സുരേഷ് കുമാറിനും യാത്രക്കാര്‍ക്കും നേരെ കാട്ടാന പാഞ്ഞടുത്തത്.

ആനയുടെ ആക്രമണത്തില്‍ സുരേഷ് കൊല്ലപ്പെടുകയും വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.