ദുബായ് : കോവിഡ് 19 പ്രതിരോധ മുന്‍ കരുതലുകള്‍ പാലിച്ചുകൊണ്ട് ഒക്ടോബർ 25 ന് ദുബായ് ഗ്ലോബല്‍ വില്ലേജ് പ്രവർത്തനം തുടങ്ങും. തെർമല്‍ സ്ക്രീനിംഗ്, കുട്ടികള്‍ക്കായുളള സൗജന്യ ഫേസ് മാസ്ക്, ഇടയ്ക്കിടക്ക് അണുനശീകരണം, സമ്പർക്കമില്ലാത്ത പണമിടപാട്, എന്നിവടയക്കമുളള കാര്യങ്ങള്‍ സജ്ജമാക്കിയാണ് ആഗോള ഗ്രാമത്തിന്റെ 25 ആം പതിപ്പ് പ്രവർത്തനം തുടങ്ങാനൊരുങ്ങുന്നത്. എല്ലാ ദിവസവും മേളയ്ക്ക് ശേഷം വില്ലേജ് മുഴുവൻ അണുമുക്തമാക്കും. പാർക്കിലുടനീളം 600 ഓളം ഹാന്‍റ് സാനിറ്റൈസറുകളും ഉണ്ടാകും. അതേസമയം തന്നെ, ഗ്ലോബല്‍ വില്ലേജ് സന്ദർശിക്കുന്നതിനായുളള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന തുടങ്ങി. ഗ്ലോബല്‍ വില്ലേജിന്‍റെ പുതിയ വെബ്സൈറ്റും മൊബൈല്‍ ആപ്പും ആരംഭിക്കും. ഗ്ലോബല്‍ വില്ലേജിനുളളില്‍, റസ്റ്ററന്‍റുകള്‍ ഉള്‍പ്പടെ സാമൂഹിക അകലം പാലിച്ചായിരിക്കും സന്ദർശകരെ പ്രവേശിപ്പിക്കുക. ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്രയും സന്ദർശകരായാല്‍, ആ വിവരം ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ മനസിലാക്കാന്‍ സാധിക്കും. tickets.virginmegastore.me എന്ന സൈറ്റിൽ വിഐപി പാസുകൾ ലഭിക്കും. വില്ലേജിൽ പ്രൈം ഹോസ്പിറ്റൽ ക്ലിനിക്കും പ്രവർത്തിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.