ഒ​മാ​നി​ൽ വീ​ണ്ടും ഇ​ര​ട്ട ന്യൂ​ന​മ​ർ​ദ മു​ന്ന​റി​യി​പ്പ്; കനത്ത മഴക്ക് സാധ്യത

ഒ​മാ​നി​ൽ വീ​ണ്ടും ഇ​ര​ട്ട ന്യൂ​ന​മ​ർ​ദ മു​ന്ന​റി​യി​പ്പ്; കനത്ത മഴക്ക് സാധ്യത

ഒമാൻ: ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒമാനിൽ വീണ്ടും മഴ ശക്തമാകുന്നു. ഇരട്ട ന്യൂനമർദ മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം സിവിൽ ഏവിയേഷൻ അതോറിറ്റി രംഗത്തെത്തി. മാർച്ച് നാല് മുതൽ ആറുവരെയും മഴ ഉണ്ടായിരിക്കും എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാർച്ച് ആറിന് മഴ നിന്നില്ലെങ്കിൽ മാർച്ച് എട്ട് വരെ മഴ ഉണ്ടായിരിക്കും.

വടക്കൻ ബാത്തിന, ബുറൈമി, മുസന്ദം ഗവേണെറ്റുകളിൽ മഴ ലഭിക്കും കൂടാതെ അൽ ഹജർ പർവതനിരകളിലും ഒമാൻ കടലിന്‍റെ തീരത്തും ഒറ്റപ്പെട്ട മഴയായിരിക്കും ലഭിക്കുകയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

വാദികൾ നിറഞ്ഞെഴുകാൻ സാധ്യതയുണ്ട്. ന്യൂനമർദത്തിന്‍റെ ഭാഗമായുള്ള മഴക്ക് വെള്ളിയാഴ്ച ചെറിയ ശമനം ലഭിച്ചിരുന്നു. മസ്കറ്റ് അടക്കമുള്ള പ്രദേശങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. എന്നാൽ ഇന്നലെ എല്ലാം ഇടത്തും തെളിഞ്ഞ അന്തരീക്ഷണം ആണ് ഉണ്ടായിരുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ കയറിയ വെള്ളം എല്ലാം ഇറങ്ങി. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ രണ്ട് കുട്ടികൾ ആണ് മരിച്ചത്. ദാഹിറ ഗവർണറേറ്റ് ഇബ്രി വിലായത്തിലെ വാദിയിൽ അകപ്പെട്ടാണ് കുട്ടികൾ മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.