അബുദാബി: യുഎഇയില്‍ ഇസ്രായേല്‍ എംബസി തുറന്നു. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മിഷന്‍ ഹെഡ് ഈതാന്‍ നഹെയുടെ വരവോടെയാണ് ഔദ്യോഗികമായി എംബസി തുറന്നത്. ഇസ്രായേലും യുഎഇയും തമ്മിലുളള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഈ നീക്കം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം സാധാരണ നിലയിലായി, നാല് മാസത്തിന് ശേഷമാണ് ചരിത്രപരമായ ഈ നീക്കം. ഇസ്രായേലിലെ ടെല്‍ അവീവില്‍ എംബസി സ്ഥാപിക്കാന്‍ യുഎഇ നേരത്തെ അനുമതി നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.