സ്മാ‍ർട് ഫോണ്‍ വലിപ്പത്തില്‍ കോവിഡ് 19 പിസിആ‍ർ പരിശോധനാകിറ്റ് പുറത്തിറക്കി യുഎ ഇ

സ്മാ‍ർട് ഫോണ്‍ വലിപ്പത്തില്‍ കോവിഡ് 19 പിസിആ‍ർ പരിശോധനാകിറ്റ് പുറത്തിറക്കി യുഎ ഇ

അബുദാബി: പുതിയ കോവിഡ് 19 പരിശോധന കിറ്റ്  പുറത്തിറക്കി  അബുദാബി ഖലീഫ സ‍ർവ്വകലാശാലയിലെ ഗവേഷക‍ർ. 45 മിനിറ്റുകൊണ്ട് ഫലമറിയാന്‍ കഴിയുന്നതും, കൈയ്യിൽ  കൊണ്ടു നടക്കാന്‍ കഴിയുന്നതുമായ കോവിഡ് പരിശോധനാ കിറ്റാണ് വികസിപ്പിച്ചിരിക്കുന്നത്.  കോവിഡ് കേസുകളുടെ എണ്ണം കൂടുന്ന പശ്ചാലത്തലത്തില്‍ കൂടുതല്‍ പരിശോധകള്‍ നടത്താന്‍ ഇത് സൗകര്യപ്രദമായേക്കുമെന്നാണ് വിലയിരുത്തല്‍. ഒരു സ്മാ‍ർട്ട് ഫോണ്‍ വലുപ്പത്തിലുളളതാണ് പരിശോധനാ കിറ്റ്. നിലവില്‍, മൂക്കില്‍ നിന്നുളള സ്വാബ് ഉപയോഗിച്ചാണ്, പിസിആ‍ർ പരിശോധ നടത്തുന്നത്. എന്നാല്‍ അധികം വൈകാതെ, ഉമിനീർ ഉപയോഗിച്ചുളള പരിശോധന പ്രാവ‍ർത്തികമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്, ഖലീഫ സ‍ർവ്വകലാശാല, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഡോ ആരിഫ് സുല്‍ക്കാന്‍ അല്‍ ഹമ്മദി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.