യു.എ.ഇയിലെ സ്വകാര്യ മേഖലകളിലെ വിസ നടപടികൾ ഏകീകരിക്കാൻ ‘വ​ർ​ക്ക്​ ബ​ണ്ട്​​ൽ’ പ്രഖ്യാപിച്ച് അധികൃതർ‌

യു.എ.ഇയിലെ സ്വകാര്യ മേഖലകളിലെ വിസ നടപടികൾ ഏകീകരിക്കാൻ ‘വ​ർ​ക്ക്​ ബ​ണ്ട്​​ൽ’ പ്രഖ്യാപിച്ച് അധികൃതർ‌

ദു​ബായ്: യുഎഇയിലെ സ്വകാര്യ മേഖലകളിലെ വിസ നടപടികൾ ഏകീകരിക്കാനായി. ‘വ​ർ​ക്ക്​ ബ​ണ്ട്​​ൽ’ എന്ന പേരിൽ പുതിയ പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് ദു​ബായ് ഭ​ര​ണ​കൂ​ടം. ദുബായ് എമിറേറ്റിലാണ് ‘വ​ർ​ക്ക്​ ബ​ണ്ട്​​ൽ’ ആദ്യം നടപ്പിലാക്കുക. പിന്നാലെ മറ്റ് എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കും. 2,75000ത്തി​ല​ധി​കം ക​മ്പ​നി​ക​ൾ​ക്ക്​ ഇ​തി​ന്‍റെ ഗു​ണം ല​ഭി​ക്കും. പു​തി​യ പ്ലാ​റ്റ്​​ഫോം ന​ട​പ്പി​ലാ​ക്കു​ക വ​ഴി ദു​ബാ​യി​ലെ ജോ​ലി സ​മ​യം വ​ലി​യ തോ​തി​ൽ ലാ​ഭി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെയ്​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ ‘വ​ർ​ക്ക്​ ബ​ണ്ട്​​ൽ’ എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന ഓ​ൺ​ലൈ​ൻ പ്ലാ​ന്‍റ്​ ഫോം ​പ്ര​ഖ്യാ​പി​ച്ച​തെ​ന്ന്​ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്‌.​എ) ദു​ബൈ മേ​ധാ​വി ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.


പു​തി​യ റ​സി​ഡ​ൻ​സി വി​സ, വി​സ പു​തു​ക്ക​ൽ, വ​ർ​ക്ക്​ പെ​ർ​മി​റ്റ്, ഫി​റ്റ്​​ന​സ്​ ടെ​സ്റ്റ്, വി​സ റ​ദ്ദാ​ക്ക​ൽ, എ​മി​റേ​റ്റ്​​സ്​ ഐ.​ഡി, ഫിം​ഗ​ർ പ്രി​ന്‍റ്​ സ്കാ​നി​ങ്​ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ​ക്കാ​യെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളി​ലെ കാ​ല​താ​മ​സം ഇ​തി​ലൂ​ടെ ഒ​ഴി​വാ​കും. നേ​ര​ത്തെ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്ന വി​സ സേ​വ​ന​ങ്ങ​ൾ പു​തി​യ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​വും. വി​സ​ക്കാ​യി സ​മ​ർ​പ്പി​ച്ചി​രു​ന്ന രേ​ഖ​ക​ളു​ടെ എ​ണ്ണം 16ൽ​നി​ന്ന്​ അ​ഞ്ചാ​യി കു​റ​യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.