ദുബായിലേക്ക് വരുമ്പോഴും പോകുമ്പോഴും ഇളവുകളും നിബന്ധനകളും പുതുക്കി ദുബായ്

ദുബായിലേക്ക് വരുമ്പോഴും പോകുമ്പോഴും  ഇളവുകളും നിബന്ധനകളും പുതുക്കി ദുബായ്

ദുബായ്ദു : ബായിലേക്ക് വരുന്നതിനും ദുബായില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനുമുളള മാനദണ്ഡങ്ങളില്‍, യാത്രകാർക്ക് ഗുണകരമാകുന്ന രീതിയിലുളള ഇളവുകള്‍ നല്കി അധികൃതർ.

ദുബായിലേക്ക് വരുമ്പോള്‍ 

ദുബായിലേക്ക് വരുന്നതിന്, യുഎഇ സ്വദേശികള്‍ക്ക്, ഏത് രാജ്യത്ത് നിന്നാണോ വരുന്നത് ആ രാജ്യം ആവശ്യപ്പെടുന്നില്ലെങ്കില്‍ കോവിഡ് പരിശോധന ആവശ്യമില്ലെന്ന്, ദുബായ് ദുരന്ത നിവാരണ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ദുബായ് വിമാനത്താവളത്തിലെത്തിയാല്‍ പിസിആ‍ർ ടെസ്റ്റ് നടത്തണം.

ട്രാന്‍സിറ്റ് യാത്രാക്കാ‍ർക്കും ഇത് ബാധകമാണ്. പോകേണ്ടുന്ന  രാജ്യം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണം. 

എന്നാല്‍,  ഇന്ത്യയില്‍ നിന്നും ദുബായിലേക്ക്  വരുന്നവ‍ർക്ക് കോവിഡ് 19 പിസിആർ പരിശോധന വേണമെന്ന നിബന്ധന തുടരും.

ദുബായില്‍ നിന്നും യാത്ര ചെയ്യുമ്പോള്‍

അതേസമയം, ദുബായില്‍ നിന്നും യാത്ര ചെയ്യുമ്പോള്‍, സ്വദേശികളായാലും, താമസവിസയിലുളളവരായാലും, വിനോദസഞ്ചാരികളായാലും  ഏത് രാജ്യത്തേക്കാണോ പോകുന്നത് ആ രാജ്യം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം. 

യാത്രാക്കാരുടെ സുരക്ഷയും ആരോഗ്യവും മുന്‍നിർത്തിയാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.  യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദേശപ്രകാരം ദുബായ് ദുരന്തനിവാരണ സുപ്രീം കമ്മിറ്റിയാണ് നിബന്ധനകള്‍ അറിയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.