കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് യാത്രയയപ്പ് നൽകി

കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് യാത്രയയപ്പ് നൽകി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്ഥിര താമസത്തിനായി നാട്ടിലേക്ക് തിരിക്കുന്ന കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ മുൻ ഭാരവാഹികളായ സണ്ണി തോമസ്, സജീവ് ജോർജ്ജ്, ജെയിംസുകുട്ടി എം ജെ എന്നിവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് സമുചിതമായ യാത്രയയപ്പ് നൽകി.

പ്രസിഡന്റ് ബാബുജി ബത്തേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആത്മീയ ഉപദേഷ്ടാവ് ഫാ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പാ അനുഗ്രഹ പ്രഭാഷണം നടത്തി. 

യാത്രയാകുന്ന അംഗങ്ങളെയും അവരുടെ പ്രവർത്തനങ്ങളെയും ശ്ലാഘിച്ച്, സംഘടനയുടെ എല്ലാതലങ്ങളിലുമുള്ള നേതാക്കൾ സംസാരിച്ചു. 

കെ എം ആർ എമ്മിന്റെ സ്നേഹോപഹാരം ഫാ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പാ വിതരണം ചെയ്തു.

തങ്ങൾക്ക് നൽകിയ സ്നേഹോപഹാരങ്ങൾക്ക് തങ്ങൾ എന്നും കടപ്പെട്ടിരിക്കുമെന്ന് മൂവരും തങ്ങളുടെ മറുപടി പ്രസംഗത്തിൽ ഊന്നി പറയുകയുണ്ടായി.

പ്രൗഢ ഗംഭീരമായ സദസ്സിന് ജനറൽ സെക്രട്ടറി ബിനു കെ ജോൺ സ്വാഗതവും വർക്കിംഗ് സെക്രട്ടറി മാത്യു കോശി കൃതജ്ഞതയും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.