ചലച്ചിത്ര നടനും നാടക രചയിതാവുമായ ലാലി മുട്ടാര്‍ വിടവാങ്ങി

ചലച്ചിത്ര നടനും നാടക രചയിതാവുമായ ലാലി മുട്ടാര്‍ വിടവാങ്ങി

മുട്ടാര്‍: ചലച്ചിത്ര നടനും നാടക രചയിതാവുമായ ലാലി മുട്ടാര്‍ അന്തരിച്ചു. 72 വയസായിരുന്നു. മുട്ടാര്‍ ശ്രാമ്പിക്കല്‍ കണിച്ചേരില്‍ കുടുംബാംഗമാണ്. സംസ്‌കാരം മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തില്‍ മുട്ടാര്‍ വലിയ പള്ളിയില്‍ നടന്നു.

മലയാള സിനിമയില്‍ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള കുട്ടനാടിന്റെ നടനായ ലാലി മുട്ടാര്‍, മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തില്‍ മുന്നൂറിലധികം സിനിമകളില്‍ വേഷം ചെയ്തിട്ടുണ്ട്. ബ്ലസിയുടെ കാഴ്ച, ഭ്രമരം തുടങ്ങിയ സിനിമകളിലും ജയറാം നായകനായ പാര്‍ത്ഥന്‍ കണ്ട പരലോകം, ഗോഡ്ഫാദര്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

മഹാരാഷ്ട സ്റ്റേറ്റ് വോളിബോള്‍ പ്ലയര്‍, നെഹ്രുട്രോഫി അടക്കം നിരവധി ജലമേകളില്‍ സ്റ്റാര്‍ട്ടര്‍ ആയും മാസ്റ്റര്‍ ഓഫ് സെറിമണിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദേഹം കൈതത്തോട് ജലോത്സവത്തിന്റെ ചീഫ് കോര്‍ഡിനേറ്ററും ആയിരുന്നു.

ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഇന്‍സ്പെകടര്‍ ആയി വിരമിച്ച ലാലി മുട്ടാര്‍ ചാസ്, പിതൃവേദി എന്നീ സംഘടനകളില്‍ സജീവ പ്രവര്‍ത്തകനും നാട്ടിലെ എല്ലാ പൊതുവേദികളിലും സജീവ സാന്നിധ്യവും ആയിരുന്നു.

ഭാര്യ: കുഞ്ഞുമോള്‍ ലാലി പായിപ്പാട് അടവിച്ചിറ കുടുംബാംഗമാണ്.

മക്കള്‍: ലിജു (മാനേജര്‍, മാക്സ് ലൈഫ് കോട്ടയം), ഫാ. ലൈജു കണിച്ചേരില്‍ (ചങ്ങനാശേരി മീഡിയാ വില്ലേജ് മാക് ടിവി ഡയറക്ടര്‍).

മരുമകള്‍: എമിലി രാമങ്കരി കഞ്ഞിക്കര കുടുംബാംഗമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.