"പ്രോജ്ജ്വല 2024" മെയ് 10 ന്; പോസ്റ്റർ പ്രകാശനം ചെയ്തു


കുവൈറ്റ്‌ സിറ്റി: കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിലുള്ള നാലാമത് കലാമത്സര മേളയായ "പ്രോജ്ജ്വല 2024" ന് അരങ്ങൊരുങ്ങുന്നു. 

അബ്ബാസിയ യൂണൈറ്റഡ് ഇന്റർനാഷൽ ഇന്ത്യൻ സ്കൂളിൽ മെയ് പത്ത് വെള്ളിയാഴ്ച രാവിലെ 8:00 മുതൽ രാത്രി 8:00 മണിവരെയാണ് മത്സരങ്ങൾ നടത്തുന്നത്.

വ്യക്തിഗത, ഗ്രൂപ്പ് അടിസ്ഥാനത്തിൽ 17 ഇനങ്ങളിൽ അഞ്ചു ഗ്രൂപ്പുകളയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഇതിന്റെ പോസ്റ്റർ പ്രകാശനം അപ്പസ്തോലിക് വികാരിയേറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ ബിഷപ്പ് മോൺസിഞ്ഞോർ ആൽദോ ബരാർദി കുവൈറ്റ് സിറ്റിയിലെ ഹോളി ഫാമിലി കോ കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ നിർവ്വഹിച്ചു. 

കെ . എം . ആർ. എം ആത്മീയ പിതാവ് ഫാ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ, പ്രസിഡന്റ്‌ ബാബുജി ബത്തേരി, ജനറൽ സെക്രട്ടറി ബിനു കെ ജോൺ, ട്രഷറർ റാണ വർഗീസ്, സെൻട്രൽ മാനേജിങ്ങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.