വിവരങ്ങള്‍ ചോര്‍ത്തുന്നു; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഭീഷണി

വിവരങ്ങള്‍ ചോര്‍ത്തുന്നു; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഭീഷണി

ആഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി പുതിയ മാല്‍വെയര്‍ (ട്രോജന്‍ മാല്‍വെയര്‍). ഉപയോക്താവിന്റെ എല്ലാ വിവരങ്ങളും ചോര്‍ത്തി എടുക്കാന്‍ ശേഷിയുള്ളവയാണ് ഈ മാല്‍വെയറുകള്‍. പാസ്വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍, ഫോട്ടോകള്‍, വീഡിയോകള്‍, മറ്റ് സെന്‍സിറ്റീവ് വിവരങ്ങള്‍ തുടങ്ങിയ വ്യക്തിഗത ഡാറ്റയാണ് ഇതുപയോഗിച്ച് ചോര്‍ത്തപ്പെടുന്നത്. ബ്ലീപ്പിങ് കംപ്യൂട്ടറാണ് ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴിയാണ് മാല്‍വെയര്‍ പ്രചരിക്കുന്നത്.

എങ്ങനെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്?

ഒരു ആന്‍ഡ്രോയിഡ് ഉപയോക്താവിന് നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ അനധികൃത ഇടപാട് കണ്ടെത്തിയതായി അവകാശപ്പെടുന്ന ഒരു എസ്എംഎസ് ലഭിക്കും. പിന്നീട് സഹായത്തിനായി നല്‍കിയ നമ്പറിലേക്ക് വിളിക്കാന്‍ ആവശ്യപ്പെടും. നിങ്ങള്‍ ആ നമ്പറിലേക്ക് വിളിക്കുമ്പോള്‍, ബ്രണ്‍ഹില്‍ഡ മാല്‍വെയര്‍ ഡ്രോപ്പര്‍ അടങ്ങിയ മാക്ഫീ സെക്യൂരിറ്റി ആപ്പിന്റെ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് സഹിതം ഒരു ഫോളോ-അപ്പ് എസ്എംഎസ് അയയ്ക്കുന്നു.

ഈ വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ, അത് നിങ്ങളുടെ ഉപകരണത്തിന്റെ ആക്‌സസ് നേടും. അത് മാല്‍വെയറിന്റെ പ്രധാന സെര്‍വറിലേക്ക് ഒടുവില്‍ കണക്ട് ചെയ്യും. അത് സംഭവിച്ചു കഴിഞ്ഞാല്‍, ആക്രമണകാരികള്‍ക്ക് നിങ്ങളുടെ ഉപകരണത്തിലെ ഏത് വിവരവും വളരെ എളുപ്പം ആക്സസ് ചെയ്യാന്‍ കഴിയും.

എങ്ങനെ സുരക്ഷിതമായിരിക്കാം?

ഇവയില്‍ നിന്ന് നിങ്ങള്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കാന്‍, ലഭിക്കുന്ന റാന്‍ഡം ലിങ്കുകളില്‍ നിന്ന് ഒരു ആപ്പും ഡൗണ്‍ലോഡ് ചെയ്യരുത്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി മാത്രം ഔദ്യോഗിക ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. നിങ്ങള്‍ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുമുമ്പ് അതിന്റെ നിലവാരവും റേറ്റിംഗുകളും എപ്പോഴും പരിശോധിക്കുന്നതും നല്ലതാണ്. ഇത് നിങ്ങള്‍ക്ക് ആപ്പിന്റെ ആധികാരികതയെക്കുറിച്ച് നല്ല ധാരണ നല്‍കും. കൂടാതെ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് എല്ലാ ആപ്പുകളുടെയും ഡെവലപ്പര്‍ വിശദാംശങ്ങള്‍ എപ്പോഴും ശ്രദ്ധിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.