നിങ്ങള്‍ക്ക് ഉറക്കം കുറവാണോ? നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിനുള്ള സാധ്യത കൂടുതല്‍

നിങ്ങള്‍ക്ക് ഉറക്കം കുറവാണോ? നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിനുള്ള സാധ്യത കൂടുതല്‍

മനുഷ്യന്റെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ് ശരിയായ ഉറക്കം. എന്നാല്‍ ഇന്ന് പലരിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് ഉറക്കക്കുറവ്. രാത്രി ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ശരീരത്തിന്റെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ബാധിക്കാം. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, രോഗപ്രതിരോധ ശേഷി ദുര്‍ബലമാവുക, മാനസിക സമ്മര്‍ദ്ദം, രക്തസമ്മര്‍ദ്ദം ഉയരുക എന്നിവയ്ക്ക് കാരണമാകും.

ഇപ്പോഴിതാ ഉറക്കം കുറഞ്ഞാല്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗ സാധ്യത കൂടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നാലിലൊരാള്‍ എന്ന നിലയില്‍ അമേരിക്കയില്‍ സാധാരണമായ ഈ രോഗത്തിന് പിന്നില്‍ ഉറക്കക്കുറവും കാരണമാണെന്നാണ് മിനെസോട്ടയില്‍ നിന്നുള്ള എംഎന്‍ജിഐ ഡൈജസ്റ്റീവ് ഹെല്‍ത്തിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ ഇബ്രാഹിം ഹനൗനെ പറയുന്നത്. ലക്ഷണങ്ങളില്ലാത്തതിനാല്‍ തന്നെ ഇതിനെ നിശബ്ദ മഹാമാരിയെന്നാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമിതമായ മദ്യപാനം മൂലവും ഫാറ്റി ലിവര്‍ രോഗം ഉണ്ടാകാം. എന്നാല്‍ മദ്യമല്ലാതെ അമിത വണ്ണവും മോശം ഭക്ഷണം ശീലം പോലുള്ള മറ്റുകാരണങ്ങളാല്‍ കരളിന്റെ ആരോഗ്യം നശിക്കുന്ന അവസ്ഥയാണിത്. 25 ശതമാനം മുതല്‍ 33 ശതമാനം വരെയാളുകളെ ഫാറ്റി ലിവര്‍ ബാധിക്കുന്നതായി പല പഠനങ്ങളും പറയുന്നുണ്ട്. പക്ഷേ മിക്കയാളുകള്‍ക്കും ആദ്യഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ല എന്നതാണ് വെല്ലുവിളി.

രോഗം പുരോഗമിക്കുമ്പോള്‍, ചര്‍മ്മത്തില്‍ മഞ്ഞനിറം ഉണ്ടാകാം. കരളിന്റെ പ്രവര്‍ത്തനം താറുമാറാകുമ്പോള്‍, ബിലിറൂബിന്‍ അമിതമായി ചര്‍മ്മത്തിന് താഴെ അടിഞ്ഞു കൂടും. ഇതാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്. അടിവയറ്റിലെ വീക്കം, വീര്‍ത്ത വയര്‍, വയറു വേദന, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, ക്ഷീണം എന്നിവയാണ് ചിലരെ ബാധിക്കുന്ന ലക്ഷണങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.