ഇന്ത്യ ദേശീയ വിലാപദിനം ആചരിക്കുന്നു

ഇന്ത്യ ദേശീയ വിലാപദിനം ആചരിക്കുന്നു

കുവൈറ്റ്: അന്തരിച്ച കുവൈറ്റ് അമിർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ ജാബർ അൽ സബയോടുള്ള ആദരസൂചകമായി ഇന്ന് ഇന്ത്യ ഒരു ദിവസത്തെ ദേശീയ വിലാപം ആചരിക്കുന്നു. ഇന്ത്യയിലുടനീളമുള്ള സർക്കാർ ഭവനങ്ങളിലും വിദേശത്തുള്ള ഇന്ത്യൻ എംബസികളിലും കോൺസുലേറ്റുകളിലും ദേശീയ പതാക പകുതി താഴ്ത്തി കെട്ടി. കൂടാതെ ഈ ദിവസത്തെ എല്ലാവിധ ഔദ്യോഗിക ആഘോഷങ്ങളും മാറ്റി വച്ചു . കുവൈറ്റിലെ ഇന്ത്യൻ എംബസിയിലും ദേശീയ പതാക പകുതി താഴ്ത്തികെട്ടുകയും കുവൈറ്റിലെ എല്ലാ ഇന്ത്യക്കാരും പതിനൊന്നുമണിക്കു രണ്ടു മിനിറ്റു സമയം മൗനം ആചരിക്കുവാനും കുവൈറ്റ് ഇന്ത്യൻ അംബാസിഡർ ആഹ്വാനം ചെയ്തു.

കുവൈറ്റ് അമീറിന്റെ നിര്യാണത്തിൽ ഇന്ത്യൻ പ്രസിഡണ്ട് റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം അറിയിച്ചു. അദ്ദേഹം ഒരു മികച്ച രാഷ്ട്രതന്ത്രജ്ഞനും മാനുഷിക നേതാവും ഇന്ത്യയുടെ ഉറ്റസുഹൃത്തും ആയിരുന്നു എന്ന് പ്രസിഡണ്ട് അനുസ്മരിച്ചു. ലോകം കണ്ട ഒരു മികച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു അമീർ എന്ന് നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.