മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍ അന്തരിച്ചു

തിരുവനന്തപുരം: കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മനുഷ്യാവകാശ - സാമൂഹ്യ പ്രവര്‍ത്തകനുമായ ബി.ആര്‍.പി ഭാസ്‌കര്‍ അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. വാര്‍ധക്യസഹചമായ അസുഖങ്ങളാല്‍ സഹോദരിയുടെ വീട്ടില്‍ കഴിയുകയായിരുന്നു.

ഇന്ത്യയിലെ പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായിയുള്‍പ്പെടെ പ്രവര്‍ത്തിച്ചിട്ടുള്ള ബി.ആര്‍.പി ഭാസ്‌കര്‍ ചെന്നൈയില്‍ ദ ഹിന്ദുവിന്റെ സഹപത്രാധിപര്‍, ദ സ്റ്റേറ്റ്മാനില്‍ ഉപപത്രാധിപര്‍ പാട്രിയറ്റിന്റെ സഹപത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലും ബിആര്‍പി സേവനമനുഷ്ഠിച്ചിട്ടുണ്ട്. '

ചരിത്രം നഷ്ടപ്പെട്ടവര്‍', 'ന്യൂസ് റൂം - ഒരു മാധ്യ മപ്രവര്‍ത്തകന്റെ അനുഭവകുറിപ്പുകള്‍' എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ദേശീയ പത്രങ്ങളില്‍ പത്രാധിപരായി ഉള്‍പ്പെടെ പ്രവര്‍ത്തിച്ച ബി.ആര്‍.പി ഭാസ്‌കര്‍ ചെന്നൈയില്‍ ദ ഹിന്ദുവിന്റെ സഹപത്രാധിപര്‍, ദ സ്റ്റേറ്റ്മാനില്‍ ഉപപത്രാധിപര്‍, പാട്രിയറ്റിന്റെ സഹപത്രാധിപര്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായി.

തിരുവനന്തപുരം കായിക്കരയില്‍ ഈഴവനേതാവും സാമൂഹിക പരിവര്‍ത്തനവാദിയുമായിരുന്ന എ കെ ഭാസ്‌കര്‍ - മീനാക്ഷി ഭാസ്‌കര്‍ ദമ്പതികളുടെ മകനായി 1932 മാര്‍ച്ച് 12 നായിരുന്നു ബി ആര്‍പി ഭാസ്‌കറിന്റെ ജനനം. 1951ല്‍ കേരള സര്‍വകലാശാലയില്‍നിന്ന് ബി എസ് സിയും 1959 ല്‍ യൂണിവേഴ്സിറ്റി ഓഫ് ദ ഫിലിപ്പീന്‍സില്‍ നിന്ന് എം.എ ബിരുദവും നേടി.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.