ദൈവം നമ്മെ സൃഷ്ടിച്ചത് ഒരു ദാനമായിത്തീരാനാണ്(ഭാഗം1))
ബാബു ജോണ്‍
(ടി ഒ ബി ഫോർ ലൈഫ് സ്ഥാപകനും ഡയറക്ടറും ‘തിയോളജി ഓഫ് ദി ബോഡി’ പ്രഭാഷകനുമാണ് ലേഖകന്‍)
‘ദാനം’ (സമ്മാനം)എന്നത് സൃഷ്ടിയിൽ ദൈവം സ്വയം നൽകുന്നതിനെ സൂചിപ്പിക്കുന്നു. ഈ ലോകത്തെ സൃഷ്ടിച്ചുകൊണ്ട്, തന്റെ സ്വരൂപത്തിലും ഛായയിലും മനുഷ്യനെ സൃഷ്ടിച്ചുകൊണ്ട് ദൈവം തന്റെ ആത്മദാനത്തിനു തുടക്കം കുറിക്കുന്നു. “സ്നേഹവും നന്മയുമല്ലാതെ മറ്റൊരു കാരണവും ലോകസൃഷ്ടിയിൽ ദൈവത്തിനില്ല. സ്നേഹത്തിന്റെ താക്കോൽകൊണ്ടു അവിടുത്തെ കരം തുറന്നപ്പോൾ സൃഷ്ടികൾക്കു അസ്തിത്വം കൈവന്നു” എന്ന് കത്തോലിക്കാ മതബോധനം നമ്മെ പഠിപ്പിക്കുന്നു.(സിസിസി 293) ഇതിന്റെ ആന്തരിക അർഥം എന്താണ്? ആത്മാർത്ഥമായ സ്വയം ദാനത്തിലൂടെ മാത്രമേ മനുഷ്യന് സ്വയം കണ്ടെത്താൻ കഴിയൂ എന്നത് തന്നെ. ആദ്യ മനുഷ്യനുമായുള്ള ഉടമ്പടിയിൽ മനുഷ്യൻ ഈ സമ്മാനം സ്വീകരിച്ചു സ്വയം ദൈവത്തിന് തിരികെ നൽകി ദൈവമഹത്വത്തിൽ ജീവിക്കുകയെന്നുള്ളതായിരുന്നു ദൈവീക പദ്ധതി . അതിനുവേണ്ടി ആണായി പെണ്ണായി നമ്മെ സൃഷ്ഠിച്ചുകൊണ്ടു ‘പരസ്പരം ദാന’മായി തീരുവാനുള്ള കഴിവ് നമ്മുടെ ശരീരത്തിലും ലൈംഗീകതയിലും ദൈവം മുദ്രണം ചെയ്തു.അങ്ങനെ ദൈവസ്നേഹത്തിന്റെ ഒരു സൃഷ്ടിക്കപ്പെട്ട പതിപ്പ് ഈ ഭൂമിയിൽ സ്ത്രീയിലൂടെയും പുരുഷനിലൂടെയും പ്രാവർത്തികമാക്കാൻ ദൈവം ആഗ്രഹിച്ചു.
വാസ്തവത്തിൽ ഈ ദാനം വെളിപ്പെടുത്തുന്നത് നമ്മുടെ അസ്തിത്വത്തിൻറെ അല്ലെങ്കിൽ വ്യക്തിത്വത്തിന്റെ സത്തയെയാണ് . "മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേർന്ന തുണയെ ഞാൻ നൽകും" (ഉത്പത്തി 2:18) എന്ന് ദൈവം പറഞ്ഞപ്പോൾ "ഒറ്റയ്ക്ക്" മനുഷ്യൻ ഈ സത്ത പൂർണമായും മനസ്സിലാക്കുന്നില്ലെന്നു സ്ഥിരീകരിക്കുകയായിരുന്നു. മനുഷ്യൻ "മറ്റൊരാൾക്കൊപ്പം" ജീവിച്ചുകൊണ്ട് അല്ലെങ്കിൽ “മറ്റൊരാൾക്കുവേണ്ടി” ജീവിച്ചുകൊണ്ട് ഈ മഹാദാനത്തിന്റെ പൂർണമായ അർത്ഥം മനസ്സിലാക്കുന്നു(ടി ഓ ബി 14:2). മറ്റൊരുവിധത്തിൽ പറഞ്ഞാൽ വ്യക്തികളെന്ന നിലയിലുള്ള അവരുടെ പ്രത്യേകത പരസ്പരം ഒന്നായി, സ്വയം ദാനമായി മാറുന്നതിൽ കുറയുന്നില്ല. പകരം കൂട്ടായ്മയിലൂടെ പുരുഷനും സ്ത്രീയും ഒരുമിച്ചു പരസ്പരം സ്വയം ആഴത്തിൽ കണ്ടെത്തുകയാണ് ചെയ്യുന്നത്. ‘സ്വയം ദാനമായി കൊടുക്കൽ’ എന്ന ആശയത്തിന് ‘ഒന്നുമില്ലായ്മ’, ശൂന്യത എന്ന് പറയുവാൻ സാധിക്കുകയില്ല. ‘സ്വയംദാനം’ കൊടുക്കുന്നവരുടെയും വാങ്ങിക്കുന്നവരുടെയും ഇടയിൽ സ്ഥാപിതമായ ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. (ടി ഓ ബി 13:4)
ത്രിത്വത്തിലെ സ്‌നേഹം പരസ്പരം സമ്മാനിക്കാനായാണ് ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചിരിക്കുന്നത്. ത്രിത്വയ്ക ദൈവത്തിലുള്ള സ്നേഹത്തിന്റെ പ്രതിരൂപമായി തീർന്നുകൊണ്ടു പരസ്പരം ആത്മാർത്ഥമായ ‘ദാന’ങ്ങളായി തീരുന്നതിനുവേണ്ടിയാണ് ദൈവം നമ്മെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചത്. തന്റെ നിത്യമായ "സ്നേഹ കൈമാറ്റത്തിൻറെ" ഒരു "സൃഷ്ടിക്കപ്പെട്ട പതിപ്പിൽ" പങ്കെടുക്കാനുള്ള ആഹ്വാനത്തെ ദൈവം നമ്മെ ആണും പെണ്ണുമായി സൃഷ്ടിച്ചുകൊണ്ട് നമ്മുടെ ശരീരത്തിലും ലൈംഗികതയിലും മുദ്രകുത്തി.
വി ജോൺ പോൾ രണ്ടാമൻ പാപ്പയുടെ "ശരീരത്തിന്റെ ദൈവശാസ്ത്ര”ത്തെക്കുറിച്ചു കൂടുതൽ അറിയുവാൻ താത്പര്യമുണ്ടെങ്കിൽ ഇമെയിൽ അയക്കുക. email: [email protected]. വിഡിയോകൾക്കായി യൂട്യൂബ്: BABU JOHN TOBFORLIFE. (അടുത്ത ഭാഗത്തിൽ തുടരുന്നതാണ്)
തീയോളജി ഓഫ് ദി ബോഡി(ഭാഗം 1)
തീയോളജി ഓഫ് ദി ബോഡി(ഭാഗം2)
തീയോളജി ഓഫ് ദി ബോഡി(ഭാഗം3)
തീയോളജി ഓഫ് ദി ബോഡി(ഭാഗം4)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.