"ഇൻസ്പയർ 2024" ബ്രോഷർ പ്രകാശനം ചെയ്തു


ദുബായ് : മലയാളി പ്രവാസി സമൂഹത്തെ പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ട് ദുബായ് കെ എം എം സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി "ഇൻസ്പയർ 2024" എന്ന പേരിൽ പ്രചോദന സദസ്സ് സംഘടിപ്പിക്കുന്നു.അടുത്ത മാസം 11 തിയതി രാവിലെ 10 മണിക്ക് അബു ഹൈലുള്ള ദുബായ് കെ എം സി സിയുടെ പ്രധാന ഹാളിലാണ് പരിപാടി.പ്രമുഖ പ്രചോദക പ്രഭാഷകൻ ഡോ. സുലൈമാൻ മേൽപത്തൂരാണ് ചടങ്ങിന് നേതൃത്വം നൽകുക

ഇതുമായി ബന്ധപ്പെട്ടുള്ള ബ്രോഷർ പ്രകാശനം കഴിഞ്ഞദിവസം ദുബായിൽ നടന്നു. യുഎഇ കെ എം സി സി ജനറൽ സെക്രട്ടറി പി കെ അൻവർനഹയുടെ സാന്നിധ്യത്തിൽ വ്യവസായി കബീർ ടെലിക്കോൺ,സാം ഹോം പ്രോപ്പർട്ടീസ് ചെയർമാൻ സുൽഫിക്കർ അഹ്‌മദ്‌ മൈലക്കരക്ക് നൽകി കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു.വി സി സൈതലവി, ജബ്ബാർ ക്ലാരി, സാദിഖ് തിരൂരങ്ങാടി, ഗഫൂർ കാലടി,മുജീബ് മറ്റത്ത്, വി കെ ജലീൽ, റഹ്മത്തുള്ള തുടങ്ങിയവർ സംബന്ധിച്ചു

പുതിയ വെല്ലുവിളികളും അവസരങ്ങളും സ്വീകരിക്കാൻ പ്രവാസി സമൂഹത്തെ പ്രചോദിപ്പിക്കുന്ന സംവേദനാത്മക സെഷനുകളിലൂടെയായിരിക്കും പരിപാടി മുന്നോട്ട് പോകുക. സമൂഹത്തിന്റെ ഉന്നതി, വ്യക്തിപരമായ വളർച്ച, വിവിധ രംഗങ്ങളിലെ അവസരങ്ങൾ, പ്രൊഫഷണൽ മികവുകൾ എന്നിവ സംബന്ധിച്ചുള്ള ദിശാബോധം എന്നിവ- പരിപാടിയിലൂടെ നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.