പയ്യന്നൂർ: സൗരയൂഥത്തിലെ ചുവന്ന ഗ്രഹമായ ചൊവ്വ ഭൂമിയോട് അടുത്തെത്തുന്നു. ഒക്ടോബർ ആറിനാണ് ചൊവ്വ ഭൂമിയോട് ഏറ്റവും അടുക്കുകയെന്ന് പയ്യന്നൂര്‍ വാനനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഗംഗാധരന് വെള്ളൂര്‍ അറിയിച്ചു. ഭൂമിയിൽ നിന്ന് 62,170,871 കിലോമീറ്റര്‍ അകലമുണ്ടാകും. രാത്രി എട്ടോടെ നിരീക്ഷിക്കാൻ കഴിയുന്ന ഉയരത്തിലെത്തും. രാവിലെ അഞ്ച് വരെ കാണാം. ഡിസംബർ വരെ ചൊവ്വയുടെ പടിഞ്ഞാറുവശത്ത് വ്യാഴത്തെയും ശനിയെയും കാണാൻ കഴിയും. അടുത്ത 15 വർഷങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ ദൂരമാണിത് .ആകാശത്തിലെ തൊട്ടടുത്ത് എന്നത് അത്ര അടുത്തല്ല . 6.21 കോടി കിലോമീറ്റർ അകലെയാണ് ഗ്രഹം എത്തുന്നത് . ചൊവ്വയെ വ്യക്തമായി കാണാൻ കഴിയുന്ന ദിനങ്ങളാണ് ഇനി വരുന്നതെന്നാണ് വാനനിരീക്ഷണ കേന്ദ്രത്തിന്റെ പഠനം .രാത്രി 7 ന് കിഴക്ക് ഉദിക്കുന്ന ചൊവ്വ 8 മണിയാകുമ്പോൾ നിരീക്ഷിക്കാൻ പറ്റുന്ന ഉയരത്തിലെത്തും. സന്ധ്യയ്ക്ക് കിഴക്കുഭാഗത്ത് ദ്യശ്യമാകുന്ന ചന്ദ്രന്റെ തൊട്ടു മുകളിലാണ് ചൊവ്വയുടെ സ്ഥാനം .ചന്ദ്രന്റെ പ്രഭയിൽ ചൊവ്വയ്ക്ക് ചെറിയ മങ്ങലുണ്ടാകുമെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ ചുവന്ന നിറത്തിൽ ചൊവ്വയെ കാണാം. 2021 മാർച്ച് വരെ സന്ധ്യാനേരത്ത് ചൊവ്വയെ നിരീക്ഷിക്കാം. പടിഞ്ഞാറ് വശത്തായി വ്യാഴത്തേയും ശനിയേയും ദൃശ്യമാവും. കൂടുതൽ തിളക്കമുള്ളത് വ്യാഴവും അതിന് തൊട്ടു മുകളിലുള്ളത് ശനിയുമാണ് .ഡിസംബർ വരെ വ്യാഴവും ശനിയും ആകാശത്ത് ദൃശ്യമാവും .നല്ല തിളക്കമുള്ളത് വ്യാഴവും അതിന്റെ തൊട്ടുമുകളിലുള്ളത് ശനിയുമായിരിക്കുമെന്നും വാനനിരീക്ഷണ കേന്ദ്രം ഡയറക്ടര്കൂട്ടിച്ചേർത്തു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.