തിരുവനന്തപുരം: 2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ആടുജീവിത്തിലൂടെ പൃഥ്വിരാജ് സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്‌കാരം ഉര്‍വശി (ഉള്ളൊഴുക്ക്) ബീന ആര്‍ ചന്ദ്രന്‍ (തടവ്) എന്നിവര്‍ പങ്കിട്ടു. ആടുജീവിതം സംവിധാനം ചെയ്ത ബ്ലെസിയാണ് മികച്ച സംവിധായകന്‍.
ജനപ്രിയ ചിത്രത്തിനുളള പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ആടുജീവിതം നേടി. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആര്‍ ഗോകുലിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ്, ശബ്ദ മിശ്രണം എന്നീ പുരസ്‌കാരങ്ങള്‍ ആടുജീവിതം നേടി.
കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമര്‍ശമുണ്ട്. 'തടവ്' സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു. മാത്യൂസ് പുളിക്കല്‍ ആണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം (കാതല്‍), ജസ്റ്റിന്‍ വര്‍ഗീസ് മികച്ച സംഗീത സംവിധായകന്‍ (ചാവേര്‍).
പുരസ്‌കാരങ്ങള്‍ ഇങ്ങനെ:
മികച്ച നടന്‍ -പൃഥ്വിരാജ് സുകുമാരന്‍ (ആടുജീവിതം)
മികച്ച നടി- ഉര്‍വശി, ബീന ആര്‍ ചന്ദ്രന്‍ (ഉള്ളൊഴുക്ക്, തടവ്)
മികച്ച സംവിധായകന്‍ -ബ്ലെസി (ആടുജീവിതം)
മികച്ച ചിത്രം -കാതല്‍ (ജിയോ ബേബി)
രണ്ടാമത്തെ ചിത്രം -ഇരട്ട(രോഹിത് എം.ജി കൃഷ്ണന്‍)
ഛായാഗ്രഹണം -സുനില്‍.കെ.എസ് (ആടുജീവിതം)
സ്വഭാവനടി- ശ്രീഷ്മ ചന്ദ്രന്‍ (പൊമ്പളൈ ഒരുമൈ)
സ്വഭാവനടന്‍ -വിജയരാഘവന്‍ (പൂക്കാലം)
തിരക്കഥാകൃത്ത് (അഡാപ്റ്റേഷന്‍) - ബ്ലെസി (ആടുജീവിതം)
തിരക്കഥാകൃത്ത്- രോഹിത് എം.ജി.കൃഷ്ണന്‍ (ഇരട്ട)
സ്‌പെഷ്യല്‍ ജൂറി നടന്മാര്‍ -കെ.ആര്‍ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് -കാതല്‍
സ്‌പെഷ്യല്‍ ജൂറി ചിത്രം -ഗഗനചാരി
നവാ?ഗത സംവിധായകന്‍- ഫാസില്‍ റസാഖ് (തടവ്)ജനപ്രിയ ചിത്രം -ആടുജീവിതം
നൃത്തസംവിധാനം - വിഷ്ണു (സുലൈഖ മന്‍സില്‍)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പെണ്‍ - സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആണ്‍ - റോഷന്‍ മാത്യു -ഉള്ളൊഴുക്ക്, വാലാട്ടിമേക്കപ്പ് ആര്‍ട്ടിസ്റ്റ് -രഞ്ജിത് അമ്പാടി (ആടുജീവിതം)
ശബ്ദ രൂപകല്‍പന- ജയദേവന്‍ ചക്കാടത്ത്, അനില്‍ രാധാകൃഷ്ണന്‍ (ഉള്ളൊഴുക്ക്)
ശബ്ദമിശ്രണം -റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍ (ആടുജീവിതം)
സിങ്ക് സൗണ്ട്- ഷമീര്‍ അഹമ്മദ് (ഓ ബേബി)
കലാസംവിധായകന്‍ - മോഹന്‍ദാസ് (2018)
എഡിറ്റിങ് -സംഗീത പ്രതാപ് (ലിറ്റില്‍ മിസ് റാവുത്തര്‍)
പിന്നണി ഗായിക -ആന്‍ ആമി (തിങ്കള്‍പ്പൂവിന്‍ -പാച്ചുവും അദ്ഭുതവിളക്കും)
പിന്നണി ഗായകന്‍ - വിദ്യാധരന്‍മാസ്റ്റര്‍ (പതിരാണെന്നോര്‍ത്തൊരു കനവില്‍ - ജനനം 1947 പ്രണയം തുടരുന്നു)
സംഗീത സംവിധായകന്‍ (ബി.ജി.എം)- മാത്യൂസ് പുളിക്കന്‍ (കാതല്‍)
സംഗീത സംവിധായകന്‍- ജസ്റ്റിന്‍ വര്‍ഗീസ് (ചാവേര്‍)
ഗാന രചയിതാവ്- ഹരീഷ് മോഹനന്‍ (ചാവേര്‍)
ചലച്ചിത്ര ഗ്രന്ഥം- മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോര്‍ കുമാര്‍)
ചലച്ചിത്ര ലേഖനം- കാമനകളുടെ സാംസ്‌കാരിക സന്ദര്‍ഭങ്ങള്‍ (പി.പ്രേമചന്ദ്രന്‍)
ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവും ഹിന്ദി സംവിധായകനുമായ സുധീര്‍ മിശ്രയാണ് അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാന്‍. സംവിധായകന്‍ പ്രിയനന്ദനന്‍, സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പന്‍ എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായിരുന്നു.
സുധീര്‍ മിശ്ര, പ്രിയനന്ദനന്‍, അഴകപ്പന്‍ എന്നിവര്‍ക്കു പുറമെ അന്തിമ വിധി നിര്‍ണയ സമിതിയില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍, നടി ആന്‍ അഗസ്റ്റിന്‍, സംഗീത സംവിധായകന്‍ ശ്രീവത്സന്‍ ജെ. മേനോന്‍ എന്നിവരും അംഗങ്ങളായിരിരുന്നു.
ഛായാഗ്രാഹകന്‍ പ്രതാപ് പി നായര്‍, എഡിറ്റര്‍ വിജയ് ശങ്കര്‍, തിരക്കഥാകൃത്തുക്കളായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, വിനോയ് തോമസ്, എഴുത്തുകാരി ഡോ.മാളവിക ബിന്നി, ശബ്ദലേഖകന്‍ സി.ആര്‍ ചന്ദ്രന്‍ എന്നിവരാണ് പ്രാഥമിക വിധി നിര്‍ണയസമിതിയിലെ മറ്റ് അംഗങ്ങള്‍. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധി നിര്‍ണയ സമിതികളില്‍ മെമ്പര്‍ സെക്രട്ടറിയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.