കൊച്ചി: അയർലൻഡ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് വൻ വിസ തട്ടിപ്പ്. നഴ്സിങ് ഹോമിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് എറണാകുളം പള്ളുരുത്തി സ്വദേശിനി അനു മാളിയേക്കൽ സ്റ്റീഫൻ തട്ടിപ്പ് നടത്തിയത്. 46 ൽ അധികം ആളുകളിൽ നിന്ന് നാല് ലക്ഷം മുതൽ 12 ലക്ഷം വരെ ഇവർ കൈക്കലാക്കിയെന്ന് പരാതിക്കാർ സീ ന്യൂസ് ലൈവിനോട് പറഞ്ഞു.
ഏകദേശം അഞ്ച് കോടിയോളം രൂപയാണ് പലരിൽ നിന്നായി ഇവർ കൈക്കലാക്കിയത്. യുവതിക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന് സംശയിക്കുന്നതായും തട്ടിപ്പിനിരയായവർ പറയുന്നു. കേരളത്തിലും ഇസ്രായേലിൽ ജോലി ചെയ്യുന്ന മലയാളികളുമാണ് വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് തട്ടിപ്പിനിരയായത്. പണം നഷ്ടമായവർ എറണാകുളം പൊലിസിൽ പരാതി നൽകി. മറ്റ് പൊലിസ് സ്റ്റേഷനുകളിലും തട്ടിപ്പിനിരയായവർ ഉടൻ പരാതി നൽകും. അനു മാളിയേക്കൽ സ്റ്റീഫൻ നിലവിൽ ഒളിവിലാണ്. വർക്ക് പെർമിറ്റ് മാത്രം കൊടുക്കാതെ ബാക്കി പ്രൊസസിങ് നടത്തി ഉദ്യോഗാർത്ഥികളിൽ നിന്ന് വിശ്വാസ്യത സമ്പാദിച്ചായിരുന്നു തട്ടിപ്പ്.
ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും പണം നഷ്ടപ്പെട്ടവർക്ക് അത് തിരികെ വാങ്ങിക്കൊടുക്കണമെന്നും തട്ടിപ്പിനിരയായവർ നോർക്ക, വിദേശകാര്യ മന്ത്രാലയം എന്നിവരോട് അഭ്യർത്ഥിച്ചു. പല വിദേശരാജ്യങ്ങളിലേക്കും ജോലി തരപ്പെടുത്താമെന്ന് കള്ള വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം വർധക്കുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കേരളാ പോലീസ് തുടർച്ചയായി മുന്നറിയിപ്പ് നൽകുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.