ക്വാറന്‍റീന്‍ നിയമങ്ങള്‍ പുതുക്കി ദുബായ്

ക്വാറന്‍റീന്‍ നിയമങ്ങള്‍ പുതുക്കി ദുബായ്

ദുബായ് : കോവിഡ് 19 മായി ബന്ധപ്പെട്ട ക്വാറന്‍റീന്‍ നിയമങ്ങള്‍ പുതുക്കി ദുബായ്. കോവിഡ് ബാധിതരുമായി സമ്പർക്കത്തിലേർപെട്ടാല്‍ 10 ദിവസം ക്വാറന്‍റീനില്‍ ഇരിക്കണമെന്നതാണ് ദുബായ് ആരോഗ്യവകുപ്പിന്‍റെ പുതിയ നിർദ്ദേശം. ശാരീരിക അകലം പാലിക്കാതെ 15 മിനിറ്റില്‍ കൂടുതല്‍ കോവിഡ് രോഗിയുമായി സമ്പർക്കത്തില്‍ കഴിയേണ്ടി വന്നവർക്കാണ് ക്വാറന്‍റീന്‍ ബാധകമാകുന്നത്. കോവിഡ് രോഗിയുമായി സമ്പർക്കത്തില്‍ ഏർപ്പെട്ടതിന് ശേഷം, 10 ദിവസത്തെ ക്വാറന്‍റീനാണ് വേണ്ടത്. പോസിറ്റീവായാലും അല്ലെങ്കിലും രോഗ ലക്ഷണങ്ങളില്ലെങ്കിലും സമ്പർക്ക വിലക്ക് നിർബന്ധമാണ്. കോവിഡ് രോഗിയുമായുളള സമ്പർക്ക വിവരം ജോലി ചെയ്യുന്ന സ്ഥലത്തുളളവരെയും സുഹൃത്തുക്കളെയും അറിയിക്കണം. ഒരു കാരണവശാലും താമസയിടത്ത് നിന്ന് പുറത്തിറങ്ങരുതെന്നും ദുബായ് ആരോഗ്യവകുപ്പിന്‍റെ അറിയിപ്പില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.