എന്താണ് Covid 19 ആ പേരിൽ അറിയപ്പെടാൻ കാരണം ?
COrona VIrus Disease2019
CO. VI. D. 19
(COVID 19)
കൊറോണ എന്നത് പൊതുവായിട്ടു ഒരു കൂട്ടം വൈറസുകളെ വിളക്കുന്ന പേരാണ് . അതിൽ തന്നെ പലതരത്തിൽ ഉള്ള വൈറസുകൾ ഉണ്ട് .2019 ൽ പൊട്ടിപ്പുറപ്പെട്ടതായതുകൊണ്ടാണ് പേരിന്റെ കൂടെ 19 ചേർക്കുന്നത് . കൊറോണ വൈറസ് വിഭാഗത്തിൽ തന്നെ , ഓരോ വൈറസും ഓരോ തരത്തിൽ ആണ് പ്രവർത്തിക്കുന്നത് . കോവിട് 19 ബാധിക്കുന്നതു ശ്വസന വ്യവസ്ഥയെ ആണ് .
ഐസൊലേഷനും ക്വാറന്റൈനും
എന്താണ് ഇത് തമ്മിൽ ഉള്ള വ്യത്യാസം ?
അണുബാധ സ്ഥിരീകരിച്ച ഒരാളെ , മറ്റുള്ളവരിൽ നിന്നും മാറ്റി , തനിയെ പാർപ്പിക്കുന്നതാണ് ഐസൊലേഷൻ . രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനായ് , രോഗിയെ മാറ്റിപ്പാർപ്പിക്കുന്നു ;അണുബാധ സ്ഥിരീകരിച്ചിട്ടുണ്ടാവും ഇവിടെ .
എന്നാൽ ക്വാറന്റീനോ ? ഓരോ രോഗത്തിനും ഒരു ഇൻക്യൂബേഷൻ പീരീഡ് ഉണ്ട് . അതായതു , രോഗാണു അകത്തു പ്രവേശിച്ച സമയം തുടങ്ങി , രോഗലക്ഷണങ്ങൾ പുറത്തുവരുന്നതുവരെ ഉള്ള സമയം . ഓരോ രോഗത്തിനും ഇൻക്യൂബേഷൻ പീരീഡ് ( IP )വ്യത്യസ്തമാണ് . ഇതുമായി ബന്ധപ്പെട്ടു ഒരുപാടു തെറ്റായ ധാരണകൾ ഉണ്ട് നമ്മുടെ ഒക്കെ ഇടയിൽ . ഉദാഹരണത്തിന് , ചിക്കെൻ പോക്സിന്റെ ഐപി 14-20 ദിവസം ആണ് . അതായതു ചിക്കൻ പോക്സ് വൈറസ് ശരീരത്തു കയറിയാൽ , രോഗലക്ഷണങ്ങൾ പുറത്തു വരാൻ അത്രയും ദിവസങ്ങൾ എടുക്കും . നാട്ടിൽ പറഞ്ഞു കേട്ടിട്ടില്ലേ , ചിക്കൻ പോക്സ് കഴിഞ്ഞു കുളിക്കുമ്പോഴാണ് അത് പകരുന്നത് ആല്ലെങ്കിൽ കുമിളകൾ മാറി പൊറ്റ ആകുമ്പോഴാണ് പകരുന്നത് , ആ സമയത്തു മാറി നിൽക്കണം എന്നൊക്കെ . ഇതാണ് കാരണം . ചിക്കൻ പോക്സ് പിടിപെടുന്ന ഒരാൾ സുഖപ്പെട്ടു തുടങ്ങുന്നത് ഏതാണ്ട് 14 ദിവസം കഴിയുമ്പോഴാണ് . അതാണ് ഐപി യും . രോഗിയിൽനിന്നും രോഗാണു ആദ്യമേ ആ വ്യക്തിയുടെ ശരീരത്തിൽ പ്രവേശിച്ചതാണ് . എന്നാൽ ലക്ഷണങ്ങൾ പുറത്തു വരുന്നതു അപ്പോഴാണ് എന്ന് മാത്രം . അതാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് .
കോവിഡിലേക്ക് വരാം . രോഗാണു ബാധ ഉണ്ടോ എന്ന് സംശയിക്കുന്ന ഒരാളെ , ഐപി കാലയളവിൽ മാറ്റിതാമസിപ്പിക്കുന്നതാണ് ക്വാറന്റൈൻ . രോഗലക്ഷണം പുറത്തുവരാൻ സാധ്യത ഉള്ള അത്ര സമയം മാറ്റി പാർപ്പിക്കുന്നു . മറ്റു രോഗങ്ങളിൽ നിന്നും വ്യത്യസ്തമായി രോഗലക്ഷണം ഇല്ലാതെയും കോവിഡ് പകരും എന്നുള്ളതിനാൽ , ചിലപ്പോ ക്വാറന്റൈൻ കാലയളവ് നീട്ടേണ്ടിയും വരും .
കോവിഡിനെപ്പറ്റി കൂടുതൽ വിവരങ്ങൾ അടുത്തതിൽ .
(സിസിലി ജോൺ )
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.