പാലക്കാട്: പാലക്കാട് നിയമസഭ ഉപതfരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായ ഡോ. പി. സരിന്‍ ആണ് വിയോജിപ്പുമായി രംഗത്തെത്തിയത്. തനിക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പി. സരിന്‍ രാവിലെ 11:45 ന് വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുകയാണ്.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ അതേ ജില്ലക്കാരനായ തനിക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്നായിരുന്നു സരിന്‍ കണക്കുകൂട്ടിയിരുന്നത്. ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇതിലുള്ള അതൃപ്തി സരിന്‍ അടുപ്പമുള്ള നേതാക്കളെ അറിയിച്ചതായാണ് വിവരം. സ്ഥാനാര്‍ത്ഥി അന്തിമ പട്ടിക തയ്യാറാക്കുന്ന വേളയില്‍ സരിന്‍ ഡല്‍ഹിയിലെത്തി മുതിര്‍ന്ന നേതാക്കളെ കണ്ടിരുന്നു. ജില്ലയുടെ പ്രാതിനിധ്യം ഉറപ്പാക്കണം, ജില്ലയ്ക്ക് പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥി വേണ്ട എന്നീ വാദങ്ങളാണ് സരിന്‍ മുന്നോട്ടുവച്ചത്.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ഡോ. പി സരിന്‍. മെഡിക്കല്‍ സര്‍വീസും സിവില്‍ സര്‍വീസും രാജിവെച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. 2008 ലാണ് സിവില്‍ സര്‍വീസ് പരീക്ഷ ആദ്യമായി എഴുതിയത്. ആദ്യവസരത്തില്‍ തന്നെ 555-ാം റാങ്ക് നേടി ഇന്ത്യന്‍ അക്കൗണ്ടസ് ആന്റ് ഓഡിറ്റ് സര്‍വീസില്‍ തിരുവനന്തപുരത്ത് ജോലിയില്‍ കയറി. നാല് വര്‍ഷം കര്‍ണ്ണാടകത്തിലും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ ആയി ജോലി നോക്കി. 2016 ലാണ് സിവില്‍ സര്‍വീസ് രാജിവച്ച് സരിന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത്. അതേസമയം കഴിഞ്ഞ തവണ ഷൊര്‍ണൂര്‍ സീറ്റില്‍ സരിന്‍ പരാജയപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.