താമരശേരി: കേരളത്തിന്റെ കണ്ണുകൾ "മുനമ്പത്തേക്ക്'' കേന്ദ്രീകരിക്കേണ്ട സമയമാണിത്. കാലഹരണപ്പെട്ട വഖഫ് നിയമത്തിന് കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് കെ.സി.വൈ.എം. താമരശേരി രൂപതാ സമിതി. മണിപ്പൂരും വയനാടും കണ്ടുനിൽക്കാതെ കൈത്താങ്ങായവരാണ് കേരള ജനത. ഒന്നര നൂറ്റാണ്ടിലേറേയായി ജനിച്ച് ജീവിച്ച് രക്തം വിയർപ്പാക്കി അധ്വാനിച്ച മണ്ണിൽ നിന്നും ഒരു സുപ്രഭാതത്തിൽ കുടിയിറങ്ങണമെന്ന ആഹ്വാനം അങ്കലാപ്പിലാക്കിയ മുനമ്പം, ചെറായി നിവാസികൾക്കൊപ്പവും കരുത്തോടെ കേരള ജനത കൈക്കോർക്കേണ്ട സമയമാണിത്.
രാഷ്ട്രീയ താല്പര്യങ്ങൾക്കപ്പുറത്തേക്ക് ആ ജനതയുടെ സുസ്ഥിരമായ അതിജീവനം കേരളത്തിലെ ഒരു മുഖ്യധാര പ്രസ്ഥാനങ്ങളും ആഗ്രഹിക്കുന്നില്ലെന്നത് പ്രഥമദൃഷ്ടിയാൽ തന്നെ വ്യക്തമാണെന്ന് സമിതി പറഞ്ഞു.
വഖഫ് നിയമം അനുശാസിക്കുന്ന യാതൊരു വ്യവസ്ഥയും നാളിതുവരെ പിന്തുടരാതെയിരുന്ന ഫാറോഖ് വിദ്യാഭ്യാസ ട്രസ്റ്റ് ഒരു സുപ്രഭാതത്തിൽ ഈ പ്രാദേശത്തെ 610 കുടുംബങ്ങളുടെ സ്വത്തിനും സമ്പത്തിനും മേൽ അവകാശമുന്നയിച്ച് കടന്നുവരുന്നത് ഭരണഘടനാ ലംഘനമാണെന്നും, വഖഫ് നിയമം കാലാനുസൃതമായ ഭേദഗതികൾക്ക് വിധേയമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
വയനാട്ടിലും വിലങ്ങാടും ദുരന്ത മുഖത്ത് കൈകോർത്തവരാണ് കേരള ജനതയെന്നും, മുനമ്പം പ്രദേശവാസികൾ നിലവിൽ അഭിമുഖീകരിക്കുന്ന ഈ വലിയ കുടിയിറക്ക് ഭീഷണിയെ അതീവ ഗൗരവത്തോടെ തിരിച്ചറിഞ്ഞ് അവർക്കായി കൈക്കോർക്കാൻ നാമോരുരുത്തരും പ്രതിജ്ഞബദ്ധരാണെന്നുംഅതിജീവനത്തിനായി പൊരുതുന്ന മുനമ്പം, ചെറായി പ്രദേശവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നെന്നും താമരശേരി രൂപതാ സമിതി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.