കൊച്ചി: സഭാശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിക്കുന്നവരാകണം വൈദികരെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭയില്‍ ഈ വര്‍ഷം പൗരോഹിത്യം സ്വീകരിക്കാന്‍ ഒരുങ്ങുന്ന ഡീക്കന്മാരുടെ സംഗമം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്പ്.
സീറോമലബാര്‍ സഭയിലെ എല്ലാ രൂപതകളില്‍ നിന്നും സന്യാസ സമൂഹങ്ങളില്‍ നിന്നുമായി 289 വൈദിക വിദ്യാര്‍ഥികളാണ് പരിശീലനം പൂര്‍ത്തിയാക്കി ഈ വര്‍ഷം പൗരോഹിത്യത്തിനായി ഒരുങ്ങുന്നത്. ഇതില്‍ 221 ഡീക്കന്മാര്‍ സംഗമത്തില്‍ പങ്കെടുത്തു.
സത്യാനന്തര കാലഘട്ടത്തിലെ പൗരോഹിത്യ ശുശ്രൂഷയിലെ വെല്ലുവിളികളുടെ വിവിധ തലങ്ങളെക്കുറിച്ച് സീറോമലബാര്‍ കമ്മീഷന്‍ ഫോര്‍ ക്ലെര്‍ജിയുടെ ചെയര്‍മാന്‍ മാര്‍ ടോണി നീലങ്കാവില്‍, കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ എന്നിവര്‍ ഡീക്കന്മാരുമായി സംവദിച്ചു.
ക്ലെര്‍ജി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോജി കല്ലിങ്ങല്‍, ഓഫീസ് ഇന്‍ ചാര്‍ജ് സിസ്റ്റര്‍ ലിന്‍സി അഗസ്റ്റിന്‍ എംഎസ്എംഐ എന്നിവര്‍ സംഗമത്തിനD നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.