'സംവരണം മതാടിസ്ഥാനത്തില്‍ ആകരുത്': സുപ്രീം കോടതി

 'സംവരണം മതാടിസ്ഥാനത്തില്‍ ആകരുത്': സുപ്രീം കോടതി

ന്യൂഡല്‍ഹി: സംവരണം മതാടിസ്ഥാനത്തില്‍ ആകരുതെന്ന് സുപ്രീം കോടതി. 2010 ന് ശേഷം പശ്ചിമ ബംഗാളില്‍ തയ്യാറാക്കിയ ഒബിസി പട്ടിക റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.

2010 ന് ശേഷം ഒബിസി പട്ടികയില്‍ 77 വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. 77 വിഭാഗങ്ങളില്‍ ഭൂരിഭാഗവും മുസ്ലിങ്ങള്‍ ആണ്. പിന്നാക്ക വിഭാഗ കമ്മീഷന്റെ 1993 ലെ നിയമത്തെ മറികടന്നാണ് 2010ന് ശേഷം എല്ലാ ഒബിസി സര്‍ട്ടിഫിക്കറ്റുകളും നല്‍കിയതെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് പുറപ്പടിവിച്ചത്.

ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. മതാടിസ്ഥാനത്തില്‍ അല്ല തങ്ങള്‍ പട്ടിക തയ്യാറാക്കിയതെന്നും വിവിധ വിഭാഗങ്ങളുടെ പിന്നാക്ക അവസ്ഥ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നും ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 12 ലക്ഷം സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയെന്നും അതിനാല്‍ ആ വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ബംഗാള്‍ സര്‍ക്കാരിന് വേണ്ടി കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് വിശദമായി വാദം കേള്‍ക്കുന്നതിന് ജനുവരി ഏഴിലേക്ക് മാറ്റി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.