പ്രവാസി ക്ഷേമനിധി അംഗത്വം എടുത്തവരാണോ? മൊബൈല്‍ നമ്പര്‍ ജനുവരി 31 നകം അപ്‌ഡേറ്റ് ചെയ്യാന്‍ മറക്കല്ലേ

പ്രവാസി ക്ഷേമനിധി അംഗത്വം എടുത്തവരാണോ? മൊബൈല്‍ നമ്പര്‍ ജനുവരി 31 നകം അപ്‌ഡേറ്റ് ചെയ്യാന്‍ മറക്കല്ലേ

തിരുവനന്തപുരം: പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളും തങ്ങളുടെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗീതാലക്ഷ്മി എം.ബി എന്നിവര്‍ നിര്‍ദേശം നല്‍കി.

ബോര്‍ഡില്‍ നിന്ന് നല്‍കുന്ന വിവരങ്ങള്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് കൃത്യമായി ലഭിക്കുന്നില്ലെന്നും രജിസ്റ്റര്‍ ചെയ്ത സമയത്ത് അംഗങ്ങള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ബോര്‍ഡില്‍ നിന്ന് വിളിക്കുമ്പോള്‍ മറുപടി ലഭിക്കാത്ത സാഹചര്യവും മനസിലാക്കിയാണ് മൊബൈല്‍ ഫോണ്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.

ആദ്യകാലങ്ങളില്‍ മൊബൈല്‍ നമ്പര്‍ നല്‍കാതെ അംഗത്വം എടുത്തിട്ടുള്ളവര്‍ക്ക് www.pravasikerala.org എന്ന വെബ്‌സൈറ്റില്‍ കയറി ' നിലവിലുള്ള അംഗങ്ങളുടെ രജിസ്‌ട്രേഷന്‍' എന്നതിലൂടെ പുതിയ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

അംഗത്വ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കിയ മൊബൈല്‍ നമ്പര്‍ മാറിയിട്ടുള്ളവര്‍ വെബ്‌സൈറ്റിലൂടെ സ്വന്തം പ്രൊഫൈലില്‍ കയറി ' മൊബൈല്‍ നമ്പര്‍ അപ്‌ഡേഷന്‍ ' എന്നതില്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

ഇതിന് സാധിക്കാതെ വരുന്നവര്‍ [email protected] എന്ന മെയിലില്‍ അപേക്ഷ നല്‍കേണ്ടതാണെന്നും സിഇഒ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.