'മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പം നിന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കും': രാഹുല്‍ഗാന്ധി

'മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പം നിന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കും': രാഹുല്‍ഗാന്ധി

കൊല്ലം: മത്സ്യത്തൊഴിലാളികളെ സര്‍ക്കാറുകള്‍ നിരന്തരം ചൂഷണം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മത്സ്യത്തൊഴിലാളികളുടെ കഠിനാധ്വാനത്തെ ഏറെ വിലമതിക്കുന്നു. അവരുടെ കൂടെ ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. മത്സ്യത്തൊഴിലാളികള്‍ക്കായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വകുപ്പ് രൂപീകരിക്കും. അടിക്കടിയുള്ള ഇന്ധന വില വര്‍ധന അവരുടെ ജീവിതം ദുരിത പൂര്‍ണമാക്കിയെന്നും രാഹുല്‍ പറഞ്ഞു.


'രാജ്യാന്തര വില കുറ‍ഞ്ഞിട്ടും ഇന്ത്യയില്‍ ഇന്ധനവില കൂട്ടുന്നു. ലാഭം രണ്ടോ മൂന്നോ കമ്പനികൾക്ക് മാത്രമാണ്. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കുറച്ചുനാളുകളായി നേരിട്ട് അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങള്‍ കൊണ്ടാകാം നേതാക്കള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് അത് മുടക്കി. കടലിനോട് യുദ്ധം ചെയ്താണ് നിങ്ങള്‍ ജോലി ചെയ്യുന്നത്. നിങ്ങളാണ് ജോലി ചെയ്യുന്നത്. എന്നാല്‍ ലാഭം മറ്റാര്‍ക്കോ കിട്ടുന്നു എന്നും കൊല്ലം തങ്കശ്ശേരിയില്‍ മത്സ്യത്തൊഴിലാളികളുമായുളള സംവാദത്തില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി.


രാഹുല്‍ ഗാന്ധി വലിയ ശ്രമങ്ങള്‍ കടലില്‍ നടത്തിയിട്ടും കടലില്‍ നിന്ന് ഒന്നും കിട്ടിയില്ല. വല വിരിച്ചപ്പോള്‍ നിറയെ മത്സ്യം കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അത് ശൂന്യമായിരുന്നു.' ഒപ്പം യാത്ര ചെയ്‌തപ്പോള്‍ അവരുടെ കഷ്‌ടപ്പാട് നേരിട്ടറിഞ്ഞു. ദിവസവും പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കുന്നു. നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ എനിക്ക് കഴിഞ്ഞെന്നുവരില്ല. എന്നാല്‍ എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് രാഹുൽ പറഞ്ഞു.



'മത്സ്യത്തൊഴിലാളികളോട് ഞാന്‍ ഇന്‍ഷുറന്‍സുണ്ടോ എന്ന് ചോദിച്ചു. ഇല്ല എന്നായിരുന്നു അവരുടെ ഉത്തരം. ഇപ്പോള്‍ നിങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച്‌ എനിക്ക് അവബോധമുണ്ട്. നിങ്ങളെ മനസിലാക്കാന്‍ എനിക്കാകും. ഞാന്‍ ഒരു ദിവസം മാത്രമാണ് വല വിരിച്ചത്. നിങ്ങള്‍ എല്ലാ ദിവസവു ചെയ്യുന്നു. നിങ്ങളുടെ തൊഴിലിനെ ബഹുമാനിക്കുന്നു. ഞാന്‍ നിങ്ങള്‍ ചെയ്യുന്നതിനെ ആരാധിക്കുന്നു. നമ്മള്‍ മീന്‍ കഴിക്കുന്നുണ്ട്. എന്നാല്‍ അതിനു പിന്നിലെ അധ്വാനത്തെ കുറിച്ച്‌ നാം അറിയാറില്ലെന്നും രാഹുല്‍ പറഞ്ഞു.


കൊല്ലം തങ്കശേരി കടപ്പുറത്ത് നടന്ന സംവാദം പരിപാടിയിൽ ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുളള ആയിരത്തോളം മത്സ്യത്തൊഴിലാളികള്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ രാഹുല്‍ നടത്തുന്ന സംവാദ പരിപാടികളുടെ തുടര്‍ച്ചയാണിത്. രമേശ് ചെന്നിത്തലയടക്കം സംസ്ഥാനത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പം കൊല്ലത്തെത്തിയിരുന്നു

മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് കാണാനും മനസ്സിലാക്കാനും അതിരാവിലെ രാഹുൽ ഗാന്ധി അവർക്കൊപ്പം മൽസ്യബന്ധനത്തിനായി കടലിൽ പോയി. പുലര്‍ച്ചെ 5.15-നാണ് വാടി കടപ്പുറത്തുനിന്ന് രാഹുല്‍ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. 7.45 ഓടെ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ഹോട്ടലിലേക്ക് മടങ്ങി. കെ.സി. വേണുഗോപാല്‍ എം.പി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കടലിൽ നിന്ന് പിടിച്ച മൽസ്യം വഞ്ചിയിൽ വച്ച് പാകം ചെയ്ത് ഭക്ഷിച്ചതിന് ശേഷമാണ് രാഹുൽ ഗാന്ധി തീരത്ത് നിന്നും മടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.