ഷാർജ: ഷാർജയിലെ പൊതുസ്വകാര്യ വിദ്യാലയങ്ങളില്‍ വിദൂര പഠനം തുടരാന്‍ ഷാർജ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് വകുപ്പിന്റെ നിർദ്ദേശം.
നിലവിലെ അധ്യയന വർഷം അവസാനിക്കുന്ന 2021 മാർച്ച് 25 വരെ 100 ശതമാനം വിദൂര പഠന രീതി തുടരും. നഴ്സറികൾക്കും ഈ തീരുമാനം ബാധകമാണ്. നേരത്തെ ഫെബ്രുവരി 28 വരെ വിദൂര പഠനരീതി നടപ്പിലാക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
എന്നാൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നിലവിലെ രണ്ടാം സെമസ്റ്റർ അവസാനിക്കുന്ന മാർച്ച് 25 വരെ വിദൂര പഠന രീതി തുടരാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.