'നീ എങ്ങോട്ടാപെണ്ണേ കട്ടൻ കാപ്പിയുമായി.?'
'അല്ലാ.., അഛൻ ചന്തേന്ന് നട്ടുച്ചക്കു നടന്ന്,
തലച്ചുമടുമായി വരുന്നത് കണ്ടപ്പം ...'
'മതി..മതി.! ചുമടൊന്നു താങ്ങി ഇറക്കിവെക്ക്.'
"എന്തോന്നാ പെണ്ണേ..നട്ടുച്ചക്കൊരിളക്കം..?"
അവധിക്കുവന്ന പുല്ലുപുരേലെ പട്ടാളക്കാരൻ
ഗോപാലകൃഷ്ണപിള്ളയുടെ മനസ്സിൻ്റെ
റഡാറിൽ 'പുഞ്ചിരിചെല്ലമ്മ' പതിഞ്ഞു..!
'ചാന്ദിനീ-കീ-ടുക്കടേ.., തൂ-ബഡീ-ഖുസ്സൂരത്.'
ചെല്ലത്തിന്, പൊരുൾ, മെല്ലെ, മനസ്സിലായി.!!
അവളുടെ ഉള്ളിൻ്റുള്ളിൽ ഒരു ഉന്മദമധുമാസം!
പട്ടാളക്കാരൻ നൽകിയ ചൂടുചുംബനത്തിൻ്റെ
കഥ മുത്തശ്ശിയോട് ചെല്ലമ്മ..മെല്ലെ പറഞ്ഞു..
'മുത്തശ്ശീ.., അമ്പലത്തിലെ ഉത്സവം കഴിഞ്ഞ് വരുമ്പം,
ഇടവഴിയിൽവെച്ച്, ഗോപൻ എന്നെ ചുംബിച്ചു..;
ഞാനാകെയങ്ങു കോരിത്തരിച്ചു.!'
"ഭാ-ാ..ചൂലേ-; എന്താടീ നീ അവൻ്റെ 'അടിമാലി'
നോക്കി.., മുട്ടുകാല് കയറ്റി ഉഴിയാഞ്ഞത്..?"
'അരീക്കുഴിവെള്ളച്ചാട്ടത്തിൽ, ഞാൻ കുളിച്ച്,
ആ കുളിരിൽ ആർദ്രീഭവിച്ചുപോയി....!'
'പരമൂ-നാരായണീ..ഒന്നിങ്ങോട്ടോടി വായോ"!
ചെല്ലത്തിൻ്റ ഉള്ളു പട-പടാ പെടഞ്ഞുലഞ്ഞു.!
"മോനേ പരമൂ.., ചെല്ലത്തിന് പ്രായമേറുന്നു.."
മൂവാണ്ടൻമാവേലെഏറുമാടത്തിലിരുന്നയാൾ
നല്ല നല്ല ഹിന്ദിപ്പാട്ടുകൾ മൂളിക്കൊണ്ടിരുന്നു..;
അവൾക്കുമാത്രം കേൾക്കുവാനായി....
'ഒരു പുടവതന്നെന്നെ കൊണ്ടുപോകില്ലേ..?'
അവധി തീരുംമുമ്പേ കൂട്ടിൽ കുടിയിരുത്തില്ലേ?
'ചെല്ലകരളിൻ്റെ ഇരമ്പൽ' പട്ടാളം അറിഞ്ഞില്ല.!
ജാതകദോഷം' ചെല്ലവും ആവർത്തിച്ചാലോ.?
ചെല്ലത്തിന് 'വയസ്സറിഞ്ഞിട്ടേ'.....ചിങ്ങത്തിൽ
അഞ്ചു വർഷമായി...; തള്ള ഓർത്തെടുത്തു.!
'ഈ വൃശ്ചികത്തിൽ ഇരുപത്തിമൂന്നാകും..'!
നങ്ങേലിതള്ളയുടെ അതിരോടുചേർന്നുള്ള
ഊടുവഴിയിൽ, പദയാത്രക്കാരുടെ തിരക്കേറി!
"ഭാ-കന്നിമാസ-ചൂലേ-ഓടെടാ-എഡാ ഓഡാൻ;
കയ്യിൽ കിട്ടിയാൽ, ഉഴിഞ്ഞേ വിഡത്തൊള്ളു.;
ഈ ഒറ്റമൂലിനങ്ങേലിയേ അറിയാമോ-ഡാ..?"
ജീവഹാനി പേടിച്ച്, വഴി യാത്രക്കാർ കുറഞ്ഞു.!
താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു..!
'ഒരുത്തൻ്റൂ-ഡവളെ കെട്ടിച്ചയക്കണ്ടേന്ന്.?'
"നിൻ്റെ സ്വന്തത്തിൽ, ചേരുന്ന ആരെങ്കിലും?"
'ഒരു കുറുപ്പിന്, വേലത്തിയിലുള്ള പെണ്ണിന്,
ആലോചനയുമായി, ആരു വരാനാമ്മേ...?'
'വെണ്ണിക്കുളത്തേ വെല്യേട്ടൻ്റ ഇളയചെക്കൻ,
ചെല്ലത്തിനെ കെട്ടിച്ചുകൊടുക്കണമെന്നോ-
മറ്റോ അവിടെ പറഞ്ഞതായി കേട്ടു..'
'എന്നിട്ടെന്താടാ..കോന്തച്ചാരേ പറയാഞ്ഞത്..?'
'ഏതായാലും ഒന്നിങ്ങോട്ടു വരാൻ ചൊല്ല്..'!
സുഗ്രീവാഞ്ജയേന്തി, പരമു ദല്ലാളിനെ തേടി.!
അങ്ങാടിയിലെ ആൽമരചുവട്ടിൽ.., കൂട്ടുകാ-
രോടൊപ്പം സൊറപറഞ്ഞിരിക്കുന്ന തങ്കപ്പനെ,
ബ്രോക്കർ കുഞ്ഞുണ്ണി കൈമാടി വിളിച്ചു..!
തങ്കപ്പനാണേൽ, നെല്ലിക്കാ കഴിച്ച പ്രതീതി..!!
മുള്ളും കല്ലും നിറഞ്ഞ പൊൻമലയുടെ ചരി-
വുകളിലൂടെയും., കയ്യാലകളും ചാടിയോടി..!
'അമ്മേ..അമ്മേ; എവിടെപോയി എല്ലാവരും..??'
കയ്യിലൊരു ചാളയും, മറുകയ്യിൽ കറികത്തി-
യുമായി അവൻ്റെ അമ്മ പ്രത്യക്ഷപ്പെട്ടു..!
'എന്നതാടാ ചെക്കാ ബഹളം കൂട്ടുന്നേ..?'
എന്തരോ പറയുവാനുള്ള ശ്രമം തുടരുന്നു..!
'പുഞ്ചിരിയെ പെണ്ണുകാണാൻ ചെല്ലുവാൻ,
ദല്ലാളിനെ പറഞ്ഞേൽപ്പിച്ചിരിക്കുന്നു...'
'ആര്...പരമുവോ..?'
സന്തോഷംകേറി, ഞാനോടി വന്നതാ..'
'എടാ മണ്ടച്ചാരേ, കുഞ്ഞുണ്ണി ഇപ്പോളെത്തും.
നീ കുറച്ചു ചക്കരകാപ്പി ഇടാൻ തുടങ്ങ്..'!
'നിൻ്റെ അഛൻ എന്തിയേടാ..?'
'അപ്പോൾ എങ്ങനെയാ.? കുറേപ്പേർ, നാളെ
കഴിഞ്ഞ്, ഇങ്ങോട്ടെത്തുവാൻ പറയട്ടോ..?'
'ഓ.., അങ്ങനെ ആയിക്കോട്ട്.!'
മുള്ളാണികാലുമായി, കുഞ്ഞുണ്ണിമാമൻ,
മൺതരികളെ നോവിക്കാതെ നടന്നകന്നു..!
ഇരുവീടുകളിലും, ഒന്നൊന്നര ഉത്സവപ്രതീതി.!
'കഴിഞ്ഞ മാസം.., ഇവനേ, വീട്ടിൽ പറയാതെ,
എറണാകുളത്തുചെന്ന് പട്ടാളത്തിൽ ചേർന്നു.'
'അടുത്ത ആഴ്ചയിൽ മദ്രാസ്സിൽ ചെല്ലണം..!'
'ഒരാണ്ടത്തെ കഠിന പരിശീലനമായിരിക്കും'!
'അങ്ങനെ...അവനെങ്കിലും രക്ഷപെടട്ട്.'
അവധിക്കുവരുമ്പം, കല്യാണമെന്ന സാമാന്യ-
ധാരണയിൽ, വന്നവർ യാത്രയായി..!
പിറ്റേദിവസം, പുരവിട്ടവൾ പുറത്തുപോയില്ല..!
"പെണ്ണേ ചെല്ലം.., അധികം കണ്ണെഴുതണ്ടാ.."
വലിയതള്ളേടെ വക സുഗ്രീവാജ്ഞ..!
'അവൾക്കു താഴെയുള്ളവർക്കും ബാധകം..'
പരമേശ്വരൻ കൂട്ടിചേർത്തു..!
'കണ്ണെഴുതാൻ പാടില്ല...ചിരിക്കാൻ പാടില്ല..!'
കറിച്ചട്ടികൾ..ചെല്ലമ്മ തച്ചുടച്ചു..! പഴിയെല്ലാം
പാവം ചക്കിപൂച്ചയ്കും..!
ആവലാതിപൂണ്ട കുളക്കോഴികളായിമാറി..
പുഞ്ചിരിമുറ്റത്തേ ഉടങ്കൊല്ലിതള്ളേം, മകളും.!
------------------------------ ( തു ട രും )----------------------------
മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.