തൃശൂർ പടവരാട് നടന്ന ജനകീയ പ്രതിരോധ സദസിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു..
കൊച്ചി : മയക്കുമരുന്ന് മുക്ത കേരളത്തിനായി ജനകീയ കൂട്ടായ്മയായി മാറി കത്തോലിക്ക കോണ്‍ഗ്രസ് പ്രതിരോധ സദസ്. കേരളത്തിലാകെ ആയിരത്തോളം സ്ഥലങ്ങളില്‍ കത്തോലിക്ക കോണ്‍ഗ്രസ് നേതൃത്വത്തില്‍ ജനകീയ പ്രതിരോധ സദസുകള്‍ നടത്തപ്പെട്ടു. ലഹരിക്കെതിരായ ജനകീയ മുന്നേറ്റത്തിന് ശക്തി പകരാന്‍ ലഹരി വിരുദ്ധ കര്‍മ്മസേന രൂപീകരിക്കുകയും ചെയ്തു.
പ്രതിരോധ സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ പടവരാട് വെച്ച് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചു പറമ്പില്‍ നിര്‍വഹിച്ചു. കേരളത്തിലെ വരും തലമുറയെ ഇല്ലാതാക്കുന്ന മയക്കുമരുന്ന്-രാസ ലഹരിക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നും ലഹരി കുറ്റകൃത്യം ചെയ്തവര്‍ ജാമ്യമെടുത്ത് വീണ്ടും സമൂഹത്തില്‍ പ്രശ്‌നം ഉണ്ടാക്കുന്ന അവസ്ഥയ്ക്ക് അറുതി വരുത്തണം. സംസ്ഥാനത്ത് ലഹരി മാഫിയക്ക് ചില രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും നല്‍കുന്ന പിന്തുണയും സംരക്ഷണവും അവസാനിപ്പിക്കണമെന്നും രാജീവ് കൊച്ചു പറമ്പില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിപാടികള്‍ക്ക് ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, ട്രഷറര്‍ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, വൈസ് പ്രസിഡന്റുമാരായ ഡോ. കെ.എം ഫ്രാന്‍സിസ്, രാജേഷ് ജോണ്‍, ട്രീസാ ലിസ് സെബാസ്റ്റ്യന്‍, ബെന്നി ആന്റണി, തോമസ് ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഏപ്രില്‍ 27 ന് പാലക്കാട് വച്ച് നടക്കുന്ന മഹാറാലിയില്‍ ലഹരി മാഫിയക്കെതിരെ പതിനായിരങ്ങള്‍ അണിനിരക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.