വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ലോക നേതാക്കൾ വത്തിക്കാനിലേക്ക്. ഏകദേശം നൂറിലധികം ലോകനേതാക്കളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200,000 ത്തിലധികം വിശ്വാസികളും സെന്റ് പീറ്റേഴ്സിൽ ശനിയാഴ്ച നടക്കുന്ന സംസ്കാര ശുശ്രൂഷക്കായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുകെ പ്രധാനമന്ത്രി കിയേർ സ്റ്റാർമെർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ശുശ്രൂഷയിൽ സംബന്ധിക്കുന്നതിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഈ വാരാന്ത്യത്തിൽ ഉസ്ബെക്കിസ്ഥാനിലേക്കും കസാക്കിസ്ഥാനിലേക്കും നടത്താനിരുന്ന യാത്ര റദ്ദാക്കി.
ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, അർജന്റീന പ്രസിഡന്റ് ജാവിയർ മിലി, സ്പെയിനിലെ രാജാവ് ഫെലിപ്പ് ആറാമൻ, രാജ്ഞി ലെറ്റിസിയ, ബെൽജിയത്തിലെ രാജാവ് ഫിലിപ്പ്, രാജ്ഞി മാത്തിൽഡെ, അയർലൻഡ് പ്രസിഡന്റ് മൈക്കൽ ഡി. ഹിഗിൻസ്, പ്രധാനമന്ത്രി മൈക്കൽ മാർട്ടിസ്, പോർച്ചുഗൽ പ്രസിഡന്റ് മാർസെലോ റെബലോ ഡി സൂസ, ഫിലിപ്പീൻസ് പ്രസിഡന്റ് ബോങ്‌ബോങ് മാർക്കോസ്, പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ഡുഡ, മാൾട്ട പ്രസിഡന്റ് മിറിയം സ്പിറ്റെറി ഡെബോണോയും ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.
രണ്ടാഴ്ച മുൻപ് ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച ചാൾസ് രാജാവിനെ പ്രതിനിധീകരിച്ച് മകൻ വില്യം രാജകുമാരൻ സംസ്കാരത്തിൽ സംബന്ധിക്കും. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്സോള എന്നിവർ യൂറോപ്യൻ യൂണിയനെ പ്രതിനിധീകരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.