'1500 വര്‍ഷമായുള്ള സംഘര്‍ഷം, അവര്‍ തന്നെ പരിഹരിച്ചോളും താന്‍ ഇടപെടില്ല'; ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ നിലപാട് വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്

'1500 വര്‍ഷമായുള്ള സംഘര്‍ഷം, അവര്‍ തന്നെ പരിഹരിച്ചോളും താന്‍ ഇടപെടില്ല'; ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ നിലപാട് വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇടപെടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നം അവര്‍ സ്വന്തമായി പരിഹരിക്കും. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് എയര്‍ഫോഴ്സ് വണ്ണിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.

താന്‍ ഇന്ത്യയുമായും പാകിസ്ഥാനുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ്. 1500 വര്‍ഷമായി ആ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നു. ഇന്ത്യയില്‍ ഉണ്ടായത് ഭീകരാക്രമണമായിരുന്നു. പക്ഷെ അവര്‍ അത് ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പരിഹരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. രണ്ട് നേതാക്കളെയും അറിയാം. പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ വലിയ സംഘര്‍ഷമുണ്ട്. എപ്പോഴും അങ്ങനെ ഉണ്ടായിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഭീകരാക്രമണത്തെ ഡൊണാള്‍ഡ് ട്രംപ് ശക്തമായി അപലപിച്ചിരുന്നു. ഹീനമായ ആക്രമണത്തിന്റെ കാരണക്കാരായ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ അദേഹം അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.