ഇനിയൊരു തിരിച്ചടി താങ്ങാനാവില്ല; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയാറാണെന്ന് പാക് പ്രധാനമന്ത്രി

ഇനിയൊരു തിരിച്ചടി താങ്ങാനാവില്ല; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയാറാണെന്ന് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ് : ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതോടെ സമാധാന ചർച്ചകൾക്ക് തയാറാണെന്ന് അറിയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.”സമാധാനത്തിനായി ഇന്ത്യയുമായി സംസാരിക്കാൻ ഞങ്ങൾ തയാറാണ്,” അദേഹം പറഞ്ഞു. സമാധാനത്തിനുള്ള ചർച്ചകളിൽ കാശ്മീർ വിഷയവും ഉൾപ്പെടുമെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ വിഷയത്തിൽ ഇന്ത്യ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.

നേരത്തെ സിന്ധു-നദീജല കരാർ റദ്ദാക്കിയത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ചതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രിയുടെ പുതിയ പ്രസ്താവന വന്നിരിക്കുന്നത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കാമ്ര വ്യോമതാവളം സന്ദർശിച്ച ശേഷമായിരുന്നു ഷെഹ്ബാസ് ഷെരീഫിന്റെ പ്രതികരണം.

പാകിസ്ഥാൻ ഉപ പ്രധാനമന്ത്രി ഇഷാഖ് ദാർ, പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, കരസേനാ മേധാവി ജനറൽ അസിം മുനീർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധു എന്നിവർക്കൊപ്പമാണ് ഷെഹ്ബാസ് ഷെരീഫ് വ്യോമതാവളത്തിലെത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.