പാലാ രൂപതയിലെധീരരായ നല്ല സമരിയാക്കാർ

പാലാ രൂപതയിലെധീരരായ നല്ല സമരിയാക്കാർ

പാലാ : പാലാ രൂപതാംഗങ്ങളായ  രണ്ടു കോവിഡ് ബാധിതരുടെ മൃതസംസ്കാര ശുശ്രൂഷകൾ ഒരുദിവസം നടത്തി. രൂപത സമരിറ്റൻ  കോവിഡ് ടാസ്ക് ഫോഴ്സിന്റെ  സമയോചിതമായ ഇടപെടലിനെ കുടുംബാംഗങ്ങളും നാട്ടുകാരും പ്രശംസിച്ചു. പ്രവർത്തനങ്ങൾ പൂവരണി, ചെമ്മലമറ്റം ഇടവകാംഗങ്ങളായ രണ്ടു വ്യക്തികൾ കോവിഡ്  രോഗബാധിതരായി  മരിച്ചതിനെത്തുടർന്ന് ബന്ധപ്പെട്ടവർ രൂപതയുടെ ടാസ്ക് ഫോഴ്സിന്റെ സേവനം തേടുകയായിരുന്നു.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ മരിച്ച ഈ വ്യക്തികളിൽ  ചെമ്മലമറ്റം ഇടവകാംഗത്തിന്റെ മൃതശരീരം കോട്ടയം നഗര സഭയുടെ കീഴിലുള്ള മുട്ടമ്പലത്തെ വൈദ്യുതി പൊതുശ്മശാനത്തിലും പൂവരണി ഇടവകാംഗത്തിന്റെ മൃതശരീരം പാലാ  നഗര സഭയുടെ കീഴിലുള്ള അതിതാപ പൊതുശ്മശാനത്തിലും ദഹിപ്പിച്ചതിനുശേഷം ചിതാഭസ്മം പള്ളികളിൽ കൊണ്ടുവന്നു  മതാചാര പ്രകാരം സംസ്കരിക്കുകയായിരുന്നു. പൂവരണി പള്ളിയിൽ പാലാ ഫൊറോന യൂണിറ്റും ചെമ്മലമറ്റം പള്ളിയിൽ അരുവിത്തുറ ഫൊറോന യൂണിറ്റും ആണ് മെഡിക്കൽ കോളേജിൽ നിന്ന് മൃതശരീരം ഏറ്റുവാങ്ങുന്നതു മുതലുള്ള  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. 

ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ, ഫാ. മാത്യു പുല്ലുകാലായിൽ, ഫാ. തോമസ് സിറിൽ തയ്യിൽ, ഫാ. തോമസ് ഓലായത്തിൽ, ഫാ. ജോസഫ് കൈതോലിൽ, ഫാ. ജോസഫ് കൂവള്ളൂർ, ബിജു കണ്ണൻതറ, ജോസഫ് പരുത്തി  (ചെമ്മലമറ്റം), എസ് എം വൈ എം രൂപത പ്രസിഡന്റ് ബിബിൻ ചാമക്കാലായിൽ, ജോമി ( മീനച്ചിൽ), മനു, ജോസുകുട്ടി, ജയേഷ് (ളാലം ന്യൂ ), സച്ചു ( അരുണാപുരം), ടോണി ( കത്തീഡ്രൽ) എന്നിവരായിരുന്നു  സംഘാടക പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നത്. പൂവരണി പള്ളി വികാരി ഫാ. കുര്യൻ കാലായിൽ, ചെമ്മലമറ്റം പള്ളി വികാരി ഫാ. സഖറിയാസ് ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തിൽ ആണ് ഇടവകകളിൽ ക്രമീകരണങ്ങൾ നടന്നത്.   നടത്തി പാലാ രൂപതയിലെ യുവജനങ്ങൾ മാതൃകയായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.