കൊച്ചി: സീറോമലബാർ സഭയുടെ ക്ലർജി കമ്മീഷന്റെ നേതൃത്വത്തിൽ എല്ലാ രൂപതകളിൽ നിന്നുമുള്ള യുവ വൈദീകർക്ക് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദശദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വൈദികർ ഈ കാലഘട്ടത്തിൽ വളർത്തിയെടുക്കേണ്ട ഗുണങ്ങളിൽ ഏറ്റവും പ്രധാനം മാനുഷികഗുണങ്ങളാണെന്നും വൈദീക പരിശീലനം നിരന്തരം തുടർന്നുകൊണ്ടിരിക്കേണ്ടതാണെന്നും മേജർ ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു. വൈദികർക്ക് വേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ മാർ ടോണി നീലങ്കാവിൽ, ക്യൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ, ചാൻസലർ റെവ ഡോ. എബ്രഹാം കാവിൽ പുരയിടത്തിൽ, വൈദികർക്ക് വേണ്ടിയുള്ള കമ്മീഷൻ സെക്രട്ടറി ഡോ ടോം ഓലിക്കരോട്ട് എന്നിവരും സംസാരിച്ചു.
അജപാലന ദൈവശാസ്ത്രം, മനശാസ്ത്രം, ആരാധനക്രമം, സഭാ നിയമം, ബൈബിൾ വ്യാഖ്യാനം, കമ്മ്യൂണിക്കേറ്റീവ് സ്കിൽസ്, യൂത്ത് അനിമേഷൻ, തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ധർ നയിച്ച ക്ലാസുകളും വർക്ഷോപ്പുകളും ഈ ദശദിന പരിശീലന പരിപാടിയുടെ പ്രത്യേകതയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.