ഖാർത്തൂം: ആഭ്യന്തര കലാപം നിലനില്‍ക്കുന്ന സുഡാനില്‍ അക്രമം അവസാനിപ്പിച്ച് രാജ്യത്ത് ഒരു പുതിയ പ്രഭാതം സൃഷ്ടിക്കണമെന്ന ആഹ്വാനവുമായി ദക്ഷിണ സുഡാനിലെ മെത്രാന്‍മാര്‍. രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന അക്രമവും നശീകരണവും അവസാനിപ്പിക്കണമെന്ന് കത്തോലിക്കാ ബിഷപ്പുമാര്‍ സർക്കാരിനോട് കത്തിലൂടെ ആവശ്യപ്പെട്ടു. നീതിയും സമാധാനവും പുലരട്ടെ എന്ന തലക്കെട്ടോടെയാണ് കത്ത് പ്രസിദ്ധീകരിച്ചത്.
വ്യോമാക്രമണങ്ങളുടെയും ഷെല്ലാക്രമണങ്ങളുടെയും റിപ്പോര്‍ട്ടുകള്‍, റോഡുകളിലും നദികളിലും ഹൈവേകളിലും നടക്കുന്ന സായുധ ഒളിയാക്രമണങ്ങള്‍, സൈനിക ഏറ്റുമുട്ടലുകള്‍, മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ, കന്റോണ്‍മെന്റ് സ്ഥലങ്ങളിലും ഗ്രാമങ്ങളിലും നടക്കുന്ന മാരകമായ ഏറ്റുമുട്ടലുകള്‍, തട്ടിക്കൊണ്ടുപോകലുകളും ബലാത്സംഗങ്ങളും, സമൂഹങ്ങള്‍ക്ക് നേരെ നടക്കുന്ന വിനാശകരമായ റെയ്ഡുകള്‍, ദക്ഷിണ സുഡാനിലുടനീളമുള്ള തടങ്കലുകളും ഭയാനകമായ ശത്രുതയും എന്നിങ്ങനെ രാജ്യം അനുദിനം കടന്നുപോകുന്ന അരക്ഷിതാവസ്ഥയിലുള്ള നിരാശ’ പ്രകടിപ്പിച്ചുകൊണ്ടാണ് ബിഷപ്പുമാര്‍ കത്തെഴുതിയിരിക്കുന്നത്.
ഈ അക്രമം സമൂഹങ്ങളെ ഛിന്നഭിന്നമാക്കുന്നതിനും നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നതിനും ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഭവനരഹിതരാകുന്നതിനും കാരണമാകുന്നുവെന്ന് ബിഷപ്പുമാര്‍ പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായി നടക്കുന്ന അക്രമം ന്യായീകരിക്കാനാവില്ല. അത് നിങ്ങളുടെ ശ്രേഷ്ഠമായ വിളിയോടുള്ള വഞ്ചനയാണ്. ഇതില്‍ നിന്ന് വിട്ടു നില്‍ക്കുക ബിഷപ്പുമാര്‍ ആഹ്വാനം ചെയ്തു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.