കേരളത്തിൽ കോവിഡ് വ്യാപനം കുറയാൻ ഇനിയും കാത്തിരിക്കേണ്ടിവരും: ആരോഗ്യവിദഗ്ധർ

കേരളത്തിൽ  കോവിഡ്  വ്യാപനം കുറയാൻ ഇനിയും കാത്തിരിക്കേണ്ടിവരും: ആരോഗ്യവിദഗ്ധർ

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം കുറയാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ആരോഗ്യ വിദഗ്ധർ. കേരളത്തിൽ നടത്തിയ രണ്ടാം പഠന റിപ്പോർട്ട് അനുസരിച്ചാണ് കോവിഡ് ആശങ്ക ഒഴിയാൻ ഇനിയും കാലതാമസം എടുക്കുമെന്ന് ഐ സി എം ആർ പറഞ്ഞത്. വരും ആഴ്ചകളിൽ നിലവിലുള്ളതിനേക്കാൾ വലിയ വ്യാപനം കേരളം പ്രതീക്ഷിക്കണം. ആർജിത പ്രതിരോധം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്നും ജാഗ്രതയാണ് വേണ്ടത് എന്നും ആരോഗ്യവിദഗ്ധർ പറയുന്നു .മലബാറിലെ കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്.

പരിശോധന നടത്തിയതിൽ 0. 8 പേരിലാണ് നിശബ്ദ വ്യാപനം നടന്നത്. പരിശോധന നടത്തിയ 1281 പേരിൽ ചികിത്സ ഒന്നും ഇല്ലതെ തന്നെ പ്രതിരോധത്തിനായി ഉള്ള ആൻറിബോഡി രൂപപ്പെട്ടത് 11 പേരിൽ മാത്രമാണ്. പഠനം നടന്ന സമയം വരെ കേസുകൾ കണ്ടെത്തുന്നതിലും വ്യാപനം നിയന്ത്രിക്കുന്നതിനും കേരളത്തിൻറെ നടപടികൾ ഫലപ്രദമെന്ന് സൂചിപ്പിക്കുന്നത് കൂടിയാണ് ഐ സി എം ആർ പഠനഫലം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.